Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം


ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

യുഎഇയിൽ ഫ്ലാറ്റ് സമുച്ചയത്തിൽ വൻ തീപിടുത്തം, പതിനാറ് ഫ്ലാറ്റുകൾ കത്തിനശിച്ചു, അഗ്നിബാധയുടെ വീഡിയോയും ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു....

12 AUGUST 2023 02:38 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ ഫ്ലാറ്റ് സമുച്ചയത്തിൽ വൻ തീപിടുത്തം. നിരവധി പ്രവാസികൾ കുടുംബമായി താമസിക്കുന്ന അജ്മാനിലെ ബഹുനില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. വൻ അഗ്നിബാധയിൽ പതിനാറ് ഫ്ലാറ്റുകളാണ് കത്തിനശിച്ചത്. കെട്ടിടത്തിലെ അഗ്നിബാധയുടെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നു. ഇന്ത്യക്കാരടക്കം ഒട്ടേറെ പ്രവാസികള്‍ ഇവിടെ താമസിക്കുന്നുണ്ട്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.

ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അൽ നയീമിയ ഏരിയയിലെ പാർപ്പിട കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. സംഭവം അറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് പെട്ടെന്ന് തന്നെ തീ നിയന്ത്രണവിധേയമാക്കി, താമസക്കാരെ മുഴുവനും ഒഴിപ്പിച്ചു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ഫ്ലാറ്റുകളിലെ സാധനസാമഗ്രികളെല്ലാം കത്തിനശിച്ചു.

കെട്ടിടത്തിൽ കൂളിങ് പ്രക്രിയ നടത്തിവരുന്നതായും അഗ്നിബാധയുടെ കാരണം അന്വേഷിക്കുന്നുവെന്നും പൊലീസ് ഒാപറേഷൻസ് ഡയറക്ടർ ജനറൽ മേജർ അബ്ദുല്ല സെയ്ഫ് അൽ മത്രൂഷി ഫറഞ്ഞു. കെട്ടിടത്തിലെ അഗ്നിബാധയുടെ വിഡിയോയും ചിത്രങ്ങളും അജ്മാൻ പൊലീസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഫ്ലാറ്റുകൾ കത്തിനശിച്ചതായി വിഡിയോയിലും ചിത്രങ്ങളിലും ദൃശ്യമാണ്. കെട്ടിടങ്ങളിൽ പ്രത്യേകിച്ച് പാർപ്പിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ കർശനമായും പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

അതേസമയം ഏതാനും മാസങ്ങൾക്ക് മുമ്പ് മലയാളികളടക്കം 100 ഓളം കുടുംബങ്ങൾ താമസിച്ച് പോന്നിരുന്ന അജ്മാനിലെ മുപ്പത് നില കെട്ടിടത്തിൽ തീപിടുത്തമുണ്ടായത് വലിയ വാർത്തയായിരുന്നു. എന്നാൽ വിവരമറിഞ്ഞപ്പോൾ നൂറുകണക്കിന് കുടുബങ്ങളെ ഒഴിപ്പിച്ചത് കൊണ്ട് വൻ ദുരന്തം അന്ന് ഒഴിവായി. ജൂൺ 26ന് രാത്രി പന്ത്രണ്ടോടെയാണ് അജ്മാൻ വൺ ടവേഴ്സ് എന്ന താമസ സമുച്ചയത്തിലെ രണ്ടാം നമ്പർ ടവറിൽ തീപിടിത്തുണ്ടായത്.

64 അപ്പാർട്ടുമെന്റുകളും 10 വാഹനങ്ങളും തീപിടുത്തത്തിൽ കത്തിനശിച്ചു.പെരുന്നാൾ അവധിയായതിനാൽ കുടുംബങ്ങൾ പലരും പുറത്തുപോയതും, ഉറങ്ങാൻ വൈകിയതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. ഒരു മണിക്കൂറിനകം കെട്ടിടത്തിൽ താമസിക്കുന്നവരെ പൂർണമായും ഒഴുപ്പിക്കാൻ കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (1 hour ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (1 hour ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (1 hour ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (1 hour ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (1 hour ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (1 hour ago)

എഞ്ചിനില്‍ തീ  (1 hour ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (1 hour ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (10 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (11 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (11 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (11 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (12 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (12 hours ago)

Malayali Vartha Recommends