Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

നിരക്ക് കുത്തനെ ഉയർത്തും.!! കുവൈത്തിൽ വിസ പുതുക്കുന്നതിനുള്ള ഫീസ്‌ മൂന്നിരട്ടി വരെ വർധിപ്പിക്കും, അന്തിമ റിപ്പോര്‍ട്ട് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാലിന്‍റെ അംഗീകാരത്തിന് സമര്‍പ്പിച്ചതായി റിപ്പോർട്ടുകൾ...

07 SEPTEMBER 2023 04:46 PM IST
മലയാളി വാര്‍ത്ത

വിസ പുതുക്കുന്നതിനുള്ള ഫീസ് മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുവെെറ്റിൽ കുറവാണ്. എന്നാൽ ഇനി അങ്ങനെയല്ല.വിസ പുതുക്കുന്നതിനുള്ള ഫീസ്‌ കുത്തനെ വർധിപ്പിക്കാന്‍ കുവൈത്ത് ഭരണകൂടം ആലോചിക്കുന്നായുള്ള വാർത്താണ് ഇപ്പോൾ പുറത്തുവരുന്നത്. ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട ചില ചർച്ചകൾ നടത്തിയതായി ചില അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്ന രീതിയിലാണ് വാർത്തകൾ പുറത്തുവരുന്നത്.

പ്രവാസികളുടെ കീശകീറുന്ന തരത്തിലുള്ളതാണ് ഈ നീക്കം. നേരത്തെ കുവൈത്ത് താൽക്കാലികമായി നിർത്തിവെച്ച ഫാമിലി വിസിറ്റ് വിസകൾ പുനരാരംഭിക്കുമെന്നതിനൊപ്പം ഇതിനുള്ള അപേക്ഷ ഫീസ് മുൻകാലങ്ങളിൽ അപേക്ഷിച്ചതിൽ നിന്ന് 100 ശതമാനം വർധിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിസ പുതുക്കുന്നതിനുള്ള ഫീസ്‌ കുത്തനെ വർധിപ്പിക്കുമെന്നുള്ള വാർത്ത പുറത്തുവന്നത്. രാജ്യത്തുള്ള വിദേശികളുടെ സാന്നിധ്യം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ഇപ്പോഴുള്ള തുകയുടെ മൂന്നിരട്ടി വരെ ഫീസ്‌ വർധിപ്പിക്കാനാണ് ആലോചന. ഇഖാമ ഫീസ്‌ വർധന സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാലിന്‍റെ അംഗീകാരത്തിന് സമര്‍പ്പിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തേ പലതവണ ഇത്തരത്തിലുള്ള നിർദേശങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട തീരുമാനം മാറ്റിവെക്കുകയായിരുന്നു. ഇപ്പോൾ മുന്നോട്ടുവെച്ചിട്ടുള്ള നിർദേശങ്ങൾ അംഗീകരിക്കപ്പെട്ടാൽ പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും. കാരണം കുവെെറ്റിൽ നിരവധി മലയാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ പലരും കുടുംബമായാണ് കഴിയുന്നത്.

തൊഴില്‍ വിപണി ക്രമീകരിക്കുക, ജനസംഖ്യാപരമായ അസന്തുലിതത്വം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് കുവെെറ്റ് ഗവൺമെന്റ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്. സ്വദേശി ജനസംഖ്യക്ക് ആനുപാതികമായി വിദേശ ജനസംഖ്യയുടെ തോത് കൊണ്ടുവരണം. കുവെെറ്റിലെ യുവതലമുറ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് വലിയ രീതിയിലുള്ള പരിഹാരം കാണാൻ പുതിയ തീരുമാനത്തിലൂട സാധിക്കും.

വിദേശികളെ കുറക്കുന്നതിന് വേണ്ടി നിരവധി നിയമപരിഷ്കാരങ്ങൾ അടുത്തിടെ കുവെെറ്റ് നടത്തിയിരുന്നു. ഫാമിലി വിസിറ്റ് വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കാരണവും ഇതുതന്നെയായിരുന്നു. കഴിഞ്ഞവര്‍ഷം ജൂണിലായിരുന്നു കുവൈറ്റില്‍ കുടുംബ വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചത്. താല്‍ക്കാലികമായി നിര്‍ത്തിവെച്ച കുടുംബ വിസ നടപടികള്‍ കുവൈറ്റ് പുനരാരംഭിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയെങ്കിലും ആദ്യഘട്ടത്തില്‍ ആരോഗ്യ മേഖലയിലുള്ളവരുടെ കുടുംബങ്ങള്‍ക്കാണ് വിസ അനുവദിക്കാൻ അനുമതി. 15 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും 18 വയസ് വരെയുള്ള പെണ്‍മക്കള്‍ക്കുമാണ് വിസ അനുവദിക്കുക.

കഴിഞ്ഞമാസം തന്നെ ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിച്ചിരുന്നു. വിസ അപേക്ഷയ്ക്കുള്ള നടപടിക്രമങ്ങള്‍ സഹല്‍ ആപ്പ് വഴിയാകും ലഭ്യമാവുക. കുടുംബ വിസ നടപടികള്‍ പുനഃരാരംഭിക്കുന്നതിന്റെ ആദ്യപടിയായാണ് ഇതിനെ കാണുന്നത്. കുവൈത്തില്‍ സ്ഥിര താമസക്കാരായ വിദേശികള്‍ക്ക് ഫാമിലി വിസ ലഭിക്കുവാന്‍ നിലവില്‍ 450 ദിനാര്‍ ആണ് കുറഞ്ഞ ശമ്പളനിരക്ക്. എന്നാല്‍ പുതിയ നിര്‍ദ്ദേശ പ്രകാരം അപേക്ഷകരുടെ കുറഞ്ഞ ശമ്പളനിരക്ക് 800 ദിനാര്‍ ആയി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (7 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (7 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (7 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (7 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (8 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (8 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (8 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (8 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (8 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (8 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (9 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (9 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (9 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (10 hours ago)

Malayali Vartha Recommends