Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

ആ ലക്ഷ്യവുമായി ഇന്ത്യയിൽ, ജി20യിൽ പങ്കെടുക്കാനെത്തിയ ഗൾഫ് രാഷ്ട്ര തലവന്മാർ ഇവർ, പുതിയ കരാറിൽ ഒപ്പ് വെക്കാൻ ഒരുക്കങ്ങൾ? ഉറ്റുനോക്കി പ്രവാസലോകം

09 SEPTEMBER 2023 04:11 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്ര തലവൻന്മാർ ഒന്നാകെ ഇപ്പോൾ ഇന്ത്യയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ പ്രതിനിധിയായി ഉപ പ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖ് എന്നിവരാണ് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും എത്തിയത്.

സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ജി 20 യിലേക്കുള്ള സൗദി പ്രതിനിധി സംഘത്തെ നയിക്കാൻ ഇന്ത്യയിലെത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെയാണ് അദ്ദേഹം ഡൽഹിയിൽ വിമാനമിറങ്ങിയത്. വെള്ളിയാഴ്ചയാണ് യുഎഇ പ്രസിഡന്റ് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിച്ചേർന്നത്. ഒമാൻ ഉപ പ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖും വെള്ളിയാഴ്ച തന്നെ എത്തിയിരുന്നു.

ശനിയാഴ്ചയും ഞായറാഴ്ചയുമായി ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ ഇവർക്കു പുറമേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രാഷ്ട്രനേതാക്കൾ എത്തിച്ചേർന്നിട്ടുണ്ട്. തിങ്കളാഴ്ച വരെ ഇന്ത്യയിൽ തുടരുന്ന മുഹമ്മദ് ബിൻ സൽമാൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനെയും സന്ദർശിക്കും. ഉച്ചകോടിയിൽ ഉഭയകക്ഷി ബന്ധങ്ങളും പൊതുതാൽപ്പര്യമുള്ള കാര്യങ്ങളും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ചർച്ചകളിൽ കിരീടാവകാശി പങ്കെടുക്കും. കൂടാതെ, സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ പ്രധാന യോഗവും അജണ്ടയിലുണ്ട്. ഇന്ത്യ-സൗദി വവ്യാപാര ബന്ധങ്ങൾ സന്ദർശനം കാരണം ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.

സൗദിയില്‍ നിന്ന് കോടികളുടെ നിക്ഷേപം ഇന്ത്യ പ്രതീക്ഷിക്കുന്നതിനിടെയാണ് ഈ സന്ദർശനം എന്നതും പ്രത്യേകം എടുത്തുപറയേണ്ട കാര്യം തന്നെയാണ്. ഇന്ത്യ സന്ദര്‍ശനത്തില്‍ ഉഭയകക്ഷിബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയാവും. സെപ്റ്റംബര്‍ 11 തിങ്കളാഴ്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച രാത്രിയോടെയായിരിക്കും ഇന്ത്യയില്‍ നിന്ന് മടങ്ങുക.

മുഹമ്മദ് ബിന്‍ സല്‍മാനെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിരുന്നു. നേരത്തെ സൗദിയില്‍ സന്ദര്‍ശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ക്ഷണക്കത്ത് ബിന്‍ സല്‍മാന് കൈമാറുകയും ചെയ്തിുന്നു. വൈകാതെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ബിന്‍ സല്‍മാന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇന്ത്യയുമായി കൂടുതൽ അടുക്കാൻ തന്നെയാണ് സൗദിയുടെ പുതിയ തീരുമാനം.

ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനായി പുതിയ കരാറിൽ ഒപ്പ് വെക്കാൻ ഒരുക്കങ്ങൾ തുടങ്ങിരിക്കുകയാണ് സൗദി ഭരണകൂടം. ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ISRO യുമായിട്ടാണ് ഈ പുതിയ കരാർ. പരസ്പര സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവെക്കാൻ ബുധനാഴ്ച നിയോം സിറ്റിയിൽ ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (2 hours ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (2 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (3 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (3 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (6 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (6 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (6 hours ago)

ഓഫറിന് കിട്ടിയാൽ തീ*$# തിന്നുന്ന മലയാളിയെന്ന്,തനിക്കൊണം എടുത്തു,സുഹൈലിന്റെ CASE CLOSED? ഇഹ ഡിസൈൻസിൽ ഭൂകമ്പം..!  (7 hours ago)

6.30-ന് വിമാനം ഹൈജാക്ക് ചെയ്യും..! ശുചിമുറിയിൽ നിന്ന് ആ തെളിവ്..!IndiGo വിമാനം ബാംഗ്ലൂരിൽ തിരിച്ചിറക്കി  (7 hours ago)

വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ്... വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല  (7 hours ago)

മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരവും പ്രമുഖ കായിക പ്രതിഭയുമായ വി.കെ. ശ്രീനിവാസൻ അന്തരിച്ചു...  (8 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ‌ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം...  (8 hours ago)

Malayali Vartha Recommends