Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഫിംഗർ പ്രിന്റിൽ കൃത്രിമം കാട്ടി വീണ്ടും പ്രവേശിക്കാൻ ശ്രമം, നാടുകടത്തൽ കേന്ദ്രം വഴി രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയവർ പുതിയ വിസയിൽ എത്തിയതും എയർപ്പോർട്ടിൽ പിടിവീണു...!!!

14 NOVEMBER 2023 06:13 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ നിയമലംഘകരായ പ്രവാസകൾക്ക് വിമാനത്താവളത്തിൽ പിടിവീഴുന്നു. രാജ്യത്ത് താമസ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ പരിശോധയിലൂടെ കണ്ടെത്തി ജയിലിൽ അടക്കുകയും പിന്നീട് നാടുകടത്തുകയുമാണ് ചെയ്യുന്നത്. ഇത്തരക്കാർക്ക് പിന്നീ‌ട് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. അത്തരത്തിൽ രാജ്യത്ത് നിന്ന് പുറത്താക്കിയ പ്രവാസികൾക്ക് വിമാനത്താവളത്തിൽ പിടിവീണിരിക്കുകയാണ്.  ഇഖാമ, തൊഴിൽ നിയമ ലംഘനത്തിന് പിടികൂടി സൗദിയിൽ നിന്ന് നാടുകടത്തൽ കേന്ദ്രം വഴി പ്രവേശന വിലക്ക് ഏർപ്പെടുത്തി തിരിച്ചയച്ചവരാണ് പുതിയ വിസയിൽ എത്തിയത്. ഫിംഗർ പ്രിന്റിൽ കൃത്രിമം കാട്ടി വീണ്ടും പ്രവേശിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർക്ക് വിമാനത്താവളത്തിൽ പിടിവീണത്.

മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിലാണ് ഇവർ പിടിയിലായതെന്ന് സൗദി ജവാസാത്ത് അറിയിച്ചു. വിരലടയാളത്തിൽ കൃത്രിമം നടത്തിയാണ് ഇരുവരും എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. നേരത്തേ സൗദിയിൽ പ്രവേശിച്ചവരുടെ ബയോമെട്രിക് വിവരങ്ങൾ ജവാസാത്തിന്റെ ഇലക്ട്രോണിക് സിസ്റ്റത്തിൽ ഉണ്ടാവുമെന്നതിനാലാണ് വിലക്ക് മറികടക്കാൻ ഫിംഗറിൽ കൃത്രിമം കാണിച്ച് പ്രവേശനത്തിന് ശ്രമിച്ചത്. ഇരുവരെയും മദീന വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചതായും ജവാസാത്ത് അറിയിച്ചു. തിരിച്ചയച്ചവർ പാകിസ്താൻ സ്വദേശികളായ രണ്ടു പേരാണെന്നാണ് ലഭിക്കുന്ന വിവരം.

ഹായിൽ വിമാനത്താവളത്തിലും കഴിഞ്ഞ ദിവസം സമാന രീതിയിൽ യാത്രക്കാരനെ ജവാസത്ത് അധികൃതർ പിടികൂടി. വ്യാജ പാസ്‌പോർട്ടിൽ സൗദി അറേബ്യയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഹായിൽ വിമാനത്താവളം വഴി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച അഫ്ഗാൻ സ്വദേശിയാണ് പിടിയിലായത്. നേരത്തെ സൗദി അറേബ്യയിൽ നിയമലംഘനം നടത്തിയതിന് ഇയാളെ പിടികൂടി നാട്ടിലേക്ക് അയച്ചിരുന്നു. തുടർന്ന് ഇയാൾ വ്യാജ പാസ്‌പോർട്ട് നിർമ്മിച്ച് സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. നാടുകടത്തിയവരെ ഒരു കാരണവശാലും തിരിച്ച് രാജ്യത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സൗദി.

അതേസമയം വ്യാജ എൻജിനീയറിങ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ പ്രവാസിക്ക് ഒരു വർഷം തടവും പിഴയും വിധിച്ചിച്ചതിന് പുറമേ, ശിക്ഷാ കാലയളവ് പൂർത്തിയാവുന്ന മുറയ്ക്ക് നാടുകടത്താനും കോടതി ഉത്തരവിട്ടു. അക്രഡിറ്റേഷൻ ലഭിക്കുന്നതിനായി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിന് സർട്ടിഫിക്കറ്റ് സമർപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞത്.

സ്വന്തം രാജ്യത്തെ സർക്കാർ മിലിട്ടറി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിലുള്ള മെക്കാനിക്കൽ ടെക്‌നോളജി ഡിപ്ലോമ സർട്ടിഫിക്കറ്റാണ് പ്രതി സമർപ്പിച്ചിരുന്നത്. സൗദി എൻജിനീയറിങ് കൗൺസിൽ നടത്തിയ പരിശോധനയിൽ ഈ സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതാണെന്ന് കണ്ടെത്തി. തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. അന്വേഷണം പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ഫയൽ സമർപ്പിച്ചു. തുടർന്ന് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. ഇനി തടവ് ശിക്ഷ പൂർത്തിയാകുന്നു മുറയ്ക്ക് പ്രവാസിയെ നാടുകടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (3 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (3 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (4 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (4 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (4 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (4 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (4 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (4 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (4 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (5 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (5 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (5 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (6 hours ago)

Malayali Vartha Recommends