Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ദുബൈ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം, ഒരു പ്രവാസി യുവാവ് കൂടി മരിച്ചു

18 NOVEMBER 2023 05:27 PM IST
മലയാളി വാര്‍ത്ത

രണ്ട് മലയാളികളുടെ ജീവനെടുത്ത ദുബൈ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം പ്രവാസികളാരും മറന്നുകാണാനിടയില്ല. അപകടം നടന്ന് ഒരു മാസം കഴിയുമ്പോൾ ഒരു മലയാളി കൂടി മരണപ്പെട്ടു. 26കാരനായ തലശ്ശേരി പുന്നോൽ സ്വദേശി നഹീൽ നിസാറാണ് മരിച്ചത്. അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഇതോടെ മൂന്നായി. നഹീൽ നിസാർ ഡമാക്ക് ഹോൾഡിങ് ജീവനക്കാരനാണ്. പുന്നോൽ കഴിച്ചാൽ പൊന്നബത്ത് പൂഴിയിൽ നിസാറിന്റെയും ഷഫൂറയുടെയും മകനാണ്.മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

നേരത്തെ രണ്ടു മലയാളികള്‍ അപകടത്തില്‍ മരണപ്പെട്ടിരുന്നു. സംഭവത്തിൽ മലപ്പുറം സ്വദേശിയും ബർദുബായിലെ ഫ്രൂട്ട്സ് ഷോപ്പിലെ ജീവനക്കാരനുമായ തിരൂർ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല (38), വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയ തലശ്ശേരി ടെമ്പിൾ ഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് (24) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. അപകടത്തിൽ കാണാതായവരെ തിരയുമ്പോഴാണ് യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം കണ്ടെത്തിയത്. ദുബൈ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നിധിന്‍ ദാസ് മരിച്ചത്.

സന്ദര്‍ശക വിസയില്‍ ജോലി തേടിയെത്തിയ നിധിന്‍ ദാസിന് ഏറെ പരിശ്രമത്തിനൊടുവില്‍ ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരു യുവാവ് ചികിത്സയിൽ തുടരുകയാണ്. ഒക്ടോബർ 17 ന് രാത്രിയായിരുന്നു താമസ സ്ഥലത്തെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. 12.20ന് കരാമ 'ഡേ ടു ഡേ' ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം ഉണ്ടായത്. ഫ്‌ലാറ്റില്‍ മൂന്ന് മുറികളിലായി 17 പേരാണ് താമസിച്ചിരുന്നത്.

ഒരേ ഫ്‌ലാറ്റിലെ മൂന്ന് മുറികളില്‍ താമസിച്ചിരുന്ന ഇവര്‍ മൊബൈല്‍ ഫോണിലും മറ്റും മുഴുകിയിരിക്കുമ്പോഴാണ് ഫ്‌ലാറ്റിലെ അടുക്കളയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ശബ്ദം കേട്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങിയവരെ ഉള്‍പ്പെടെ തീ നാളങ്ങള്‍ പാഞ്ഞെത്തി തെറിപ്പിച്ചു. രണ്ട് പേര്‍ ബാത്‌റൂമുകളിലായിരുന്നു. ഇവര്‍ക്ക് ഗുരുതര പരിക്കേറ്റു. മിക്കവരും ബാച്ച്‌ലർ താമസക്കാരായിരുന്നുവെന്നാണ് ദുബൈയിലെ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞത്.

പരിക്കേറ്റ ഭൂരിപക്ഷം പേരും മലയാളികളായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ അടുത്തുള്ള ഫ്‌ലാറ്റിലെ രണ്ട് വനിതകള്‍ക്കും പരിക്കേറ്റതായാണ് വിവരം. സംഭവത്തെ കുറിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, ദുബായിൽ ഉണ്ടാകുന്ന അപകടങ്ങളിൽ മലയാളികളുടെ ജീവൻ നഷ്ടമാകുന്ന സംഭവങ്ങൾ കൂടി വരുകയാണ്. നാളുകൾക്ക് മുമ്പ് ദുബായ് ദെയ്റ ഫ്രിജ് മുറാർ അൽ റാസ് പ്രദേശത്ത് ബഹുനില കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ 16പേർ മരിച്ചിരുന്നു. ഇതിൽ മലപ്പുറം സ്വദേശികളായ മലയാളി ദമ്പതികളും ഉൾപ്പെട്ടിരുന്നു. ഇവർക്കു പുറമെ രണ്ട് തമിഴ്നാട് സ്വദേശികളും മരിച്ചിരുന്നു. അഞ്ച് നില കെട്ടിടത്തിന്റെ നാലാമത്തെ നിലയിൽ തീപിടുത്തമുണ്ടായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (3 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (3 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (4 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (4 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (4 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (4 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (4 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (4 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (4 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (5 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (5 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (6 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (6 hours ago)

Malayali Vartha Recommends