ഒമാനിൽ ഹൃദയാഘതം മൂലം പ്രവാസി യുവാവ് മരിച്ചു

ഒമാനിൽ ഹൃദയാഘതത്തെ തുടർന്ന് പ്രവാസി മരിച്ചു. വൈലത്തൂർ കാവപ്പുരനന്നാട്ട് മുഹമ്മദ് ശഫീഖ് (37) ആണ് മരിച്ചത്. ഒമാൻ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സലാല കെഎംസിസി ഭാരവാഹികൾ അറിയിച്ചു. ഭാര്യ: മുഹ്സിന. മക്കൾ: മുഹമ്മദ് സഫ്നീത്, മുഹമ്മദ് സഹ്‌സിൻ, സബാ സഫിയ.
അതേസമയം ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു. മൂന്നിയൂർ, ചിനക്കൽ സ്വദേശി റുഖിയ മാളിയേക്കൽ (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ ഇവർ ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. റൗദ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം താമസസ്ഥലത്തു വെച്ച് വെള്ളിയാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. മകൾ ബുഷ്‌റ കൂടെയുണ്ടായിരുന്നു. ഭർത്താവ്: മുഹമ്മദ് കറുത്തേടത്ത്, മക്കൾ: ബുഷ്‌റ, നജ്മുന്നീസ. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കി.
https://www.facebook.com/Malayalivartha


























