Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎഇയില്‍ പുതിയ വിസാ പരിഷ്‌കാരം വരുന്നു

06 FEBRUARY 2017 10:10 PM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ പുതിയ വിസാ പരിഷ്‌കാരം നടപ്പാക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഉയര്‍ന്ന യോഗ്യതയും കഴിവും ഉള്ളവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പുതിയ വിസാ പരിഷ്‌കാരം നടപ്പാക്കുന്നത്. ദുബായ് ഭരണാധികാരി ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പുതിയ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. പുതിയ പരിഷ്‌കാരം നടപ്പാക്കുന്നതിലൂടെ ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിവിധ ഘട്ടങ്ങളിലായാണ് പരിഷ്‌കാരം നടപ്പാക്കുക. മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലുള്ള വിദഗ്ദര്‍ക്കാണ് ആദ്യഘട്ടത്തില്‍ വിസ നല്‍കുക.
ശാസ്ത്രം, സാങ്കേതികം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരെയാണ് രണ്ടാമതായി പരിഗണിക്കുക. ഇവര്‍ക്കുള്ള വിസാ നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലും എളുപ്പത്തിലുമാക്കും. പദ്ധതി സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി പ്രത്യേക കമ്മിറ്റിയേയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും പുതിയ സമ്പ്രദായത്തിന്റെ വിവിധ വശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുക എന്നതാണ് ഈ കമ്മിറ്റിയുടെ ചുമതല.

അന്താരാഷ്ട്ര കമ്പനികള്‍ക്ക് അവരുടെ ആസ്ഥാനങ്ങള്‍ യുഎഇയില്‍ സ്ഥാപിക്കാന്‍ ആവശ്യമായ പദ്ധതികളും പുതിയ പരിഷ്‌കരണത്തിലുണ്ടാകും. വിസയില്‍ ഇത്തരത്തിലുള്ള പരിഷ്‌കാരം വരുന്നത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഗുണകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. സാങ്കേതിക മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ള മലയാളി യുവാക്കള്‍ക്ക് ഏറെ തൊഴിലവസരം ഉള്‍പ്പെടെ ലഭിക്കാന്‍ പുതിയ പരിഷ്‌കാരം വഴി സാധിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർഷകർക്ക് തിരിച്ചടിയായി.... വിപണിയിൽ റബർവില വീണ്ടും താഴേക്ക്....  (23 minutes ago)

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി  (44 minutes ago)

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (1 hour ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (1 hour ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (1 hour ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (1 hour ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (2 hours ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (2 hours ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (2 hours ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (2 hours ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (2 hours ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (2 hours ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (3 hours ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (3 hours ago)

Malayali Vartha Recommends