Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിഷ്‌കരിച്ച പതിപ്പ് ഓഗസ്റ്റ് ഒന്നിന് നിലവില്‍ വരും

29 JULY 2017 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം മെയ്‌ 9 ശനിയാഴ്ച; പ്രമുഖ യുഡിഫ് നേതാക്കൾ പങ്കെടുത്തു

സ്വന്തം ജീവിതം കുടുംബത്തിന് നൽകി, ഒടുവിൽ മരുന്നിന് ഗതിയില്ലാതെ തെരുവിൽ! ഈ യുവാവിനെ രക്ഷിക്കൂ...

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...

ഇമിഗ്രേഷന്‍ ക്ലിയറന്‍സ് (ഇസിആര്‍) ആവശ്യമുള്ള തൊഴിലാളികള്‍ക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രവാസി ഭാരതീയ ഭീമാ യോജന (പിബിബിവൈ) എന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിഷ്‌കരിച്ച പതിപ്പ് ഓഗസ്റ്റ് ഒന്നിനു നിലവില്‍ വരും. തൊഴിലാളികളുടെ ആരോഗ്യം, തൊഴില്‍ കേസുകള്‍ എന്നിവ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് പുതിയ പദ്ധതിപ്രകാരം കൂടുതല്‍ അധികാരം ലഭിക്കും. നേരത്തേ, പദ്ധതിയുടെ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വിദേശ രാജ്യത്തെ സര്‍ക്കാരില്‍നിന്നു സര്‍ട്ടിഫിക്കറ്റുകളും റിപ്പോര്‍ട്ടുകളും തൊഴിലാളികള്‍ക്കു ലഭിക്കേണ്ടതുണ്ടായിരുന്നു. അപകടമരണം, അപകടംമൂലമുള്ള അംഗവൈകല്യം തുടങ്ങിയ കാര്യങ്ങള്‍ക്കു തൊഴിലുടമകള്‍ ക്ലെയിം ഉന്നയിക്കേണ്ട സാഹചര്യവുമുണ്ടായിരുന്നു. എന്നാല്‍, പുതിയ നിയമമനുസരിച്ച് ഇത്തരം രേഖകള്‍ അതതു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ നല്‍കിയാല്‍ മതി.

പോളിസി കാലാവധിക്കുള്ളില്‍ ജോലി മാറിയാലും അത് ഇനി പോളിസിയെ ബാധിക്കില്ല. 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണു ലഭിക്കുക. അപകടമരണം, അപകടംമൂലമുള്ള സ്ഥിരമായ അംഗവൈകല്യത്തെ തുടര്‍ന്നു ജോലി നഷ്ടം തുടങ്ങിയ സാഹചര്യങ്ങളില്‍ പത്തു ലക്ഷം രൂപ ലഭിക്കും. അപകടമരണം, സ്ഥിരമായ അംഗവൈകല്യം എന്നിവയ്ക്ക് ഇന്ത്യന്‍ എംബസിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇനിമുതല്‍ ആധികാരികമായി കണക്കാക്കും. വിദേശരാജ്യങ്ങളിലെ അധികൃതര്‍ സാക്ഷ്യപ്പെടുത്തേണ്ടതില്ല. അപകടം, അസുഖം എന്നിവമൂലമുള്ള ആശുപത്രി വാസത്തിനു മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക 75,000 രൂപയില്‍നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. തൊഴില്‍ കേസുകള്‍ നടത്താനുള്ള ധനസഹായം 30,000 രൂപയില്‍നിന്നു 45,000 രൂപയായി ഉയര്‍ത്തി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തണം.

ആരോഗ്യപരമായ കാരണങ്ങളാലോ, മറ്റേതെങ്കിലും കാരണങ്ങളാലോ ജോലി നഷ്ടപ്പെട്ടാല്‍ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ഇക്കോണമി ക്ലാസ് യാത്രാടിക്കറ്റ് ലഭിക്കും. വനിതകള്‍ക്കു പ്രസവാനുകൂല്യവുമുണ്ട്. സാധാരണ പ്രസവമാണെങ്കില്‍ 35,000 രൂപയും സിസേറിയനാണെങ്കില്‍ 50,000 രൂപയും ലഭിക്കും. കുടുംബത്തിന്റെ ഇന്ത്യയിലുള്ള ആശുപത്രി ചെലവുകള്‍ക്കു പ്രതിവര്‍ഷം പരമാവധി 50,000 രൂപ വരെ ലഭിക്കും.അപകടമരണമോ സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാല്‍ നാട്ടിലേക്കു വണ്‍വേ ഇക്കോണമി ക്ലാസ് യാത്രയ്ക്കുള്ള പണം ലഭിക്കും. കൂടെ യാത്ര ചെയ്യുന്ന സഹായിക്ക് ഇരുവശത്തേക്കുമുള്ള യാത്രയ്ക്കുള്ള പണവും ലഭിക്കും. വിദേശരാജ്യത്തെ പ്രവാസി തൊഴിലാളികളെ തൊഴിലുടമ സ്വീകരിക്കാതിരിക്കുക, തൊഴിലിലോ, തൊഴില്‍ കരാറിലോ പ്രതികൂലമായ കാര്യങ്ങളുണ്ടാവുക, തന്റേതല്ലാത്ത കാരണത്താല്‍ ജോലിയില്‍നിന്നു കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്‍പേ പിരിച്ചുവിടുക തുടങ്ങിയ സമയങ്ങളിലും നാട്ടിലേക്കുള്ള മടക്കയാത്രാ ടിക്കറ്റ് ചെലവു ലഭിക്കും.

ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തുകയും ടിക്കറ്റുകളുടെ ഒറിജിനല്‍ സമര്‍പ്പിക്കുകയും വേണം. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനു വിദേശരാജ്യത്തേക്കുള്ള യാത്രയ്ക്കു മുന്‍പ് 14 ദിവസത്തെ സമയപരിധിവേണമെന്ന നിര്‍ദേശം പുതിയ പദ്ധതിയില്‍നിന്ന് എടുത്തുകളഞ്ഞിട്ടുണ്ട്. പ്രൊട്ടക്റ്റര്‍ ഓഫ് ഇമിഗ്രന്റ്‌സിനു മുന്‍പാകെ ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് അപേക്ഷിക്കുമ്പോള്‍ത്തന്നെ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയിലും ഉള്‍പ്പെടുത്തും. രണ്ടുവര്‍ഷത്തേക്ക് 275 രൂപയും മൂന്നു വര്‍ഷത്തേക്കു 375 രൂപയുമാണു പ്രീമിയം അടയ്‌ക്കേണ്ടത്. പിന്നീടു പോളിസി ഓണ്‍ലൈനായി പുതുക്കാനും സാധിക്കും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends