കുവൈറ്റിൽ പ്രവാസികളുടെ കൂട്ടപിരിച്ചുവിടൽ; 1507 പ്രവാസികളെ പിരിച്ചുവിടാൻ വിദ്യാഭ്യാസ മന്ത്രാലയത്തോടു സിവിൽ സർവീസ് കമ്മീഷൻ ആവശ്യപ്പെട്ടു

കുവൈറ്റിൽ വിദ്യാഭ്യാസ മേഖലയിൽ പ്രവാസികളെ പിരിച്ചുവിടുന്നു. 1507 പ്രവാസികളെ പിരിച്ചുവിടാൻ വിദ്യാഭ്യാസ മന്ത്രാലയത്തോടു സിവിൽ സർവീസ് കമ്മീഷൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. 2017-18 അധ്യയന വർഷത്തിൽ കുവൈറ്റികളല്ലാത്ത 1507 പേരുടെ സേവനം അവസാനിപ്പിക്കാനാണ് ആവശ്യം. ഇവരിൽ 660 അധ്യാപകരും 584 എക്സിക്യൂട്ടീവുകളും 214 സാമൂഹ്യപ്രവർത്തകരും ഉൾപ്പെടുന്നു.
സ്വദേശിവൽക്കരണം വിദ്യാഭ്യാസ രംഗത്തേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം.സൗദിയിൽ സ്വദേശിവത്കരണം ശക്തമായതിനു പിന്നാലെയാണ് കുവൈറ്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളും കൂടുതൽ മേഖലകളിലേക്കു ഇതു വ്യാപിപ്പിക്കുന്നത്. മലയാളികൾ അടക്കം ആയിരക്കണക്കിനു പേർ ഗൾഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha