നകരത്തിലെ പരസ്യ ബോര്‍ഡില്‍ സെക്‌സ് വീഡിയോ... ജനം ഇടിതുടങ്ങി ഗതാഗതക്കുരുക്കുണ്ടായതോടെ വെട്ടിലായി പോലീസ്

തിരക്കാര്‍ന്ന നഗരത്തിലെ പരസ്യബോര്‍ഡില്‍ പോണ്‍ വീഡിയോ. ഇന്തോനേഷ്യയിലാണ് സംഭവം. നഗരത്തിലെ വലിയ ഡിജിറ്റല്‍ പരസ്യബോര്‍ഡിലായിരുന്നു വീഡിയോ. യാത്രക്കാര്‍ വാഹനങ്ങള്‍ നിര്‍ത്തി വീഡിയോ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ ഗതാഗതകുരുക്കുമായി. ഒരു പരസ്യത്തിനിടയിലാണ് അശ്ലീല വീഡിയോ കയറി വന്നത്.
മിനുട്ടുകള്‍ക്കുള്ളില്‍ വീഡിയോ ഓഫ് ചെയ്‌തെങ്കിലും അപ്പോഴേക്കും ജനങ്ങള്‍ അവരുടെ മൊബൈലുകളില്‍ സംഭവം പകര്‍ത്തിയിരുന്നു.
സംഭവത്തില്‍ പോലീസും സൈബര്‍ വിദഗ്ധരും അന്വേഷിക്കും. കമ്പ്യൂട്ടറിലൂടെ മനപ്പൂര്‍വം ആരെങ്കിലും വീഡിയോ പ്രദര്‍ശിപ്പിച്ചതാണോ അതോ ഹാക്കിങ് നടന്നതാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ഇന്തോനേഷ്യയില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ച സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്. വീഡിയോട്രോണ്‍ എന്ന ഹാഷ്ടാഗില്‍ സംഭവം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha