സമ്പത്തിനായി ഇരുതല പാമ്പുകള് : പാമ്പുകളെ വില്ക്കുന്ന സംഘം പിടിയില്

അന്ധവിശ്വാസം മുതലാക്കി അന്തര്‍സംസ്ഥാന തലത്തില്‍ ഇരുതലയന്‍ പാമ്പുകളെ വില്‍പ്പന നടത്തുന്ന സംഘം കുടുങ്ങി. ഇരുതലയന്‍ പാമ്പുകളുമായി 12 അംഗ സംഘം പിടിയിലായതോടെയാണ് വിവരം പുറത്ത് വന്നത്. ഇത്തരം പാമ്പുകളെ വീട്ടില്‍ സൂക്ഷിക്കുന്നത് സമ്പത്ത് പെരുകാന്‍ ഇടയാക്കുമെന്ന അന്ധവിശ്വാസം മുതലെടുത്തായിരുന്നു ഇവരുടെ പ്രവര്‍ത്തനം.പറളി ഓടന്നൂര്‍ ഭാഗത്തെ ഒരു വീട്ടില്‍ നിന്നും ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ നിന്നുമാണ് പ്രതികളും പാമ്പുകളേയും പിടികൂടിയത്. പറളി ഓടനൂര്‍ തുവരക്കാട് ആറുമുഖന്‍(65), കണ്ണനൂര്‍ കാട്ടിരംകാട് ചന്ദ്രാ നിവാസില്‍ സ്വാമി എന്ന ചന്ദ്രന്‍, പുതുശേരി ഈസ്റ്റ് ചന്ദ്രാപുരം മുരളീധരന്‍ എന്നിവരാണ് ആദ്യം പിടിയിലായത്. ഓടനൂരിലെ ആറുമുഖന്റെ വീട്ടില്‍ നിന്നാണു മൂവരെയും സ്‌കൂള്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന രണ്ട് ഇരുതലയന്‍ പാമ്പുകളെയും പിടികൂടിയത്. ഇതിനു തുടര്‍ച്ചയായി ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ വച്ചു സ്‌കോര്‍പിയോ കാറിലെത്തിയ ഒമ്പതംഗ സംഘത്തേയും ഒരു പാമ്പിനേയും പിടികൂടി. വനംവകുപ്പിന്റെ തിരുവനന്തപുരത്തെ ഇന്റലിജന്‍സ് വിഭാഗവും ഫഌിങ് സ്‌ക്വാഡും ചേര്‍ന്നാണ് എല്ലാവരേയും കുടുക്കിയത്. ഇവര്‍ പാമ്പിനെ വില്ക്കാനെത്തിച്ചതാണെന്നു പാലക്കാട് വനം റേഞ്ച് ഓഫീസര്‍ ടി.എസ്.സുരേന്ദ്രന്‍ പറഞ്ഞു. ദിവസങ്ങള്‍ക്കു മുമ്പ് മലമ്പുഴ സ്‌നേക്ക് പാര്‍ക്കില്‍ നിന്ന് ഇരുതലയന്‍ വിഭാഗത്തില്‍പ്പെട്ട നാലു പാമ്പുകളെ കാണാതായിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പാമ്പുകളെ തൃശൂര്‍ മ്യൂസിയത്തിലേക്കു മാറ്റാന്‍ ഉത്തരവിട്ടിട്ടുണ്ട്. പാലക്കാട് ഡി.എഫ്.ഒ. സാജു വര്‍ഗീസ്, ഫഌിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. ജയശങ്കര്‍, സൈനുലാബുദീന്‍, യൂസഫ്, അബ്ദുള്‍ ലത്തീഫ്, രാജേഷ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha