പിഞ്ചു കുഞ്ഞിന് കളിക്കാനായി അച്ഛന്‍ നല്‍കിയത് പെരുമ്പാമ്പിനെ : ദൃശ്യങ്ങള്‍ യൂ ട്യൂബില്‍ ഹിറ്റ്

പിഞ്ചു കുഞ്ഞിനെ പെരുമ്പാമ്പിനൊടൊപ്പം കളിക്കാന്‍ വിടുന്ന അച്ഛനെ എന്ത് ചെയ്യണം. കുഞ്ഞിനെ പാമ്പിനൊടൊപ്പം കളിക്കാന്‍ വിടുക മാത്രമല്ല ഈ അച്ഛന്‍ ചെയ്തതു. മറിച്ച് ആ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി യൂ ട്യൂബിലിടുകയും ചെയ്തു.
14 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന് കളിക്കാനായി ഈ അച്ഛന്‍ സമ്മാനമായി നല്‍കിയിരിക്കുന്നതാണ് ഒരു പെരുമ്പാമ്പിനെ. ഇത്രയും വലിയ ക്രൂരത ആര്‍ക്കെങ്കിലും കാണിക്കാന്‍ പറ്റുമോ. ജാമിന്‍ ഗോറിനൊ എന്ന പാമ്പ് പരിശീലകനാണ് സ്വന്തം കുഞ്ഞിനെ പാമ്പിനൊപ്പം ഒറ്റയ്ക്ക്‌വിട്ട് ആ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി യുട്യൂബില്‍ അപ്‌ലോഡ് ചെയ്തതു.
വീഡിയോ കണ്ട് പലരും പല അഭിപ്രായങ്ങളും പറഞ്ഞു. എന്നാല്‍ യു ട്യൂബ് ദൃശ്യം കണ്ടവരില്‍ പകുതി പേരും ജാമിന്‍ ഗോറിനൊയെ വിമര്‍ശിക്കുകയാണ് ചെയ്തതു.
എന്നാല്‍ താന്‍ ആ വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് ജാമിന്‍ പറയുന്നത്. പാമ്പുകളെ പറ്റി സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനാണ് താന്‍ കുഞ്ഞിനെ പെരുമ്പാമ്പിന്റെ അടുത്താക്കിയതെന്നും. നയ് നയ് എന്നു പേരുള്ള 10 വയസ്സുള്ള പെരുമ്പാമ്പിനെ താന്‍ വീട്ടില്‍ വളര്‍ത്തുന്നതാണെന്നും ജാമിന്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha