ഇരട്ടക്കുട്ടികള്‍ ജനിച്ചത് രണ്ടു മാസം വ്യത്യാസത്തില്‍

ഒറ്റദിവസം കൊണ്ട് തങ്ങള്‍ക്കു ലഭിക്കുന്ന ഇരട്ട സന്തോഷത്തെ സ്വീകരിക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്ത് കാത്തിരിക്കുകയായിരുന്നു റൊമാനിയയിലെ ഒരു അച്ഛനും അമ്മയും. തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്നത് ഇരട്ടക്കുട്ടികളാണെന്ന് അറിഞ്ഞ ദിവസം മുതല്‍ അവരിങ്ങ് എത്തുന്ന ദിവസമെത്താന്‍ അക്ഷമയോടെ ഇരിക്കുകയായിരുന്നു അവര്‍.
മാതാപിതാക്കളെ അധികം കാത്തിരുത്തി വിഷമിപ്പിക്കേണ്ടെന്നു കരുതിയിട്ടെന്ന പോലെ എട്ടാം മാസം ആയപ്പോള്‍ തന്നെ അമ്മയ്ക്കു പ്രസവവേദന ആരംഭിച്ചു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. മാസം തികഞ്ഞില്ലെങ്കിലും ആശുപത്രിയിലെത്തി അല്പം കഴിഞ്ഞപ്പോള്‍ തന്നെ ആദ്യകുഞ്ഞ് ജനിച്ചു. രണ്ടാമത്തെയാള്‍ കൂടി വരാനായി ഡോക്ടര്‍മാര്‍ കാത്തു നില്‍ക്കവെ അമ്മയുടെ പ്രസവവേദനയും, പേശീസങ്കോചവും നിലച്ചു. പ്രസവ മുറിയില്‍ നിന്ന് ഡോക്ടര്‍മാര്‍ ഗര്‍ഭിണിയെ തിരികെ ആശുപത്രി മുറിയിലാക്കി.
ഏതു നിമിഷവും വയറിനുള്ളിലെ അടുത്ത കുഞ്ഞിന്റെ ജനനം പ്രതീക്ഷിച്ച് എല്ലാ തയ്യാറെടുപ്പുകളും ആശുപത്രി അധികൃതര്‍ നടത്തി. 2014 നവംബര്‍ മാസത്തില്‍ തുടങ്ങിയ ആ കാത്തിരിപ്പ് 2015 ജനുവരി വരെ നീണ്ടു. ഇരട്ട കുഞ്ഞുങ്ങളിലൊരാള്‍ മാത്രമേ മാസം തികയാതെ ജനിക്കാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നു പറഞ്ഞാല്‍ മതിയല്ലോ. മറ്റേയാള്‍ അമ്മയുടെ വയറിനുള്ളില്‍ പത്തുമാസവും പൂര്‍ത്തിയാക്കിയിട്ടേ പുറത്തു വന്നുള്ളൂ.
ചുരുക്കത്തില്‍ ഇരട്ടക്കുട്ടികളാണെങ്കിലും പിറന്നാള്‍ ദിനം രണ്ടു വ്യത്യസ്ത വര്‍ഷങ്ങളിലാണെന്ന അപൂര്‍വ്വത റൊമാനിയന്‍ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് സ്വന്തമായി. അതു മാത്രമല്ല, പൂര്‍ണ്ണ വളര്‍ച്ചയോടെ, മാസം തികഞ്ഞു പുറത്തു വന്ന കുഞ്ഞിനാണ് വേണ്ടത്ര ഭാരമില്ലാത്തത് എന്നതും കൗതുകമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha