നദിയല്ല ഇത്, മേഘം...ക്ലൗഡ് ഇന്‍വേര്‍ഷന്‍ എന്ന കാലാവസ്ഥാ പ്രതിഭാസം

വേര്ഡ്‌സ് വര്‍ത്തിന്റെ ദേശമായ ഉത്തര ഇംഗ്ലണ്ടിലെ ലേക്ക് ഡിസ്ട്രിക്ടില്‍ ഇന്നലെ നിങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും കവിത എഴുതിപ്പോയേനെ. ഗ്രാസ്മൂര്‍ മലയുടെ മുകള്‍പരപ്പിലേയ്ക്ക് മേഘം പരന്നൊഴുകുന്നതിന്റെ അതിമനോഹര ദൃശ്യം ആരേയും കവിയാക്കി മാറ്റുമായിരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയേ ആവില്ല.
ക്ലൗഡ് ഇന്‍വേര്‍ഷന്‍ അഥവാ താപ ഉത്ക്രമണം എന്ന കാലാവസ്ഥാ പ്രതിഭാസം ആണ് ഈ ദൃശ്യവിരുന്നൊരുക്കിയത്. മലകളുടെ അടിവാരത്തിലെ താപനിലയേക്കാള്‍ ഉയര്‍ന്ന താപനിലയാണ് മലയുടെ മുകള്‍പരപ്പിലുള്ളതെങ്കിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ താപ വ്യത്യാസം മൂലം, രണ്ട് ഊഷ്മ നിലയുള്ള തലങ്ങളില്‍ മേഘങ്ങള്‍ കുടുങ്ങി പോകുന്ന സ്ഥിതിവിശേഷമാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
.
https://www.facebook.com/Malayalivartha