അപൂര്‍വ്വതയ്ക്കായി ഒരു ടീച്ചര്‍ പേരു മാറ്റിയതിങ്ങനെ... \'എബിസിഡിഇഫ്ജി.......യുവിഡബ്‌ളിയുഎക്‌സ്‌വൈഇസഡ്\'

റോസാപ്പൂവിന് മറ്റൊരു പേരാണെങ്കിലും അതിന്റെ സുഗന്ധം കുറയുകയില്ലല്ലോ, അതുകൊണ്ട് ഒരു പേരിലെന്തിരിക്കുന്നു എന്ന് ഷേക്‌സ്പിയര്‍ ചോദിച്ചെങ്കിലും പേരില്‍ വലിയ കാര്യമൂണ്ടെന്ന് വിചാരിക്കുന്നവര്‍ ഒരുപാടുപേരുണ്ട്. കൊളംബിയയിലെ ബൊഗോട്ടയിലുള്ള ഒരു ടീച്ചറുടെ കഥ കേട്ടാല്‍ അതു മനസ്സിലാകും. ഈ ടീച്ചറുടെ ഇഷ്\'ടങ്ങളെല്ലാം അപൂര്‍വ്വങ്ങളായവയാണ്.
അടുത്തിടെ അവര്‍ക്കൊരു പുതിയ ഭ്രമം തോന്നി.. പക്ഷേ അത് നടപ്പാക്കാന്‍ സര്‍ക്കാരിന്റെ സമ്മതം കൂടി വേണമായിരുന്നു. അതു നേടിയെടുക്കാന്‍ കുറച്ചു ബുദ്ധിമുട്ടിയെന്നുമാത്രം.
ആര്‍ക്കും എളുപ്പം പറയാന്‍ പറ്റാത്ത പേരു വേണം തനിക്ക് എന്നൊരാഗ്രഹമാണ് അവര്‍ക്കുണ്ടായത്. ഇടയ്ക്കിടെ പേരു മാറ്റുന്ന സ്വഭാവമുള്ള ഇവരുടെ അപ്പോഴത്തെ പേര് ലേഡിസുന്‍ഗാ സൈബോര്‍ഗ് എന്നായിരുന്നു. അതു മാറ്റി തനിക്ക് പുതിയ പേര് അനുവദിച്ചു നല്‍കണമെന്നതിന് അപേക്ഷ നല്‍കിയപ്പോഴാണ് പ്രശ്‌നം തുടങ്ങിയത്.
പുതിയ പേരിന് അംഗീകാരം നല്‍കാനാവില്ലെന്ന് അധികൃതര്‍ പറഞ്ഞു. \'എബിസിഡിഇഎഫ്ജി എച്ച്‌ഐജെകെഎല്‍എംഎന്‍ ഒപിക്യൂആര്‍എസ്ടി യുവിഡബ്‌ളിയുഎക്‌സ്‌വൈഇസഡ്\' എന്നാണ് പുതിയ പേരായി സ്വീകരിക്കാനുദ്ദേശിച്ചിരുന്നത്. അത് അനുവദിക്കാനാവില്ലെന്ന് പറഞ്ഞതിനെതിരെ അവര്‍ നിയമയുദ്ധം തുടങ്ങി. ഒടുവില്‍ രണ്ടു വര്‍ഷത്തെ പോരാട്ടത്തിനുശേഷം അടുത്തയിടെ അവരുടെ പുതിയ പേരുമാറ്റം ഗവണ്‍മെന്റ് അംഗീകരിച്ചു കൊണ്ടുത്തരവായി.
എത്ര അസാധാരണമായ പേരാണെങ്കിലും അതിന് അനുമതി നിഷേധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് കൊളംബിയന്‍ നാഷണല്‍ രജിസ്ട്രിയിലെ ഡാനിയേല്‍ മൊളാനോ പറഞ്ഞു. മൂന്നു സര്‍വകലാശാലകളില്‍ ആര്‍ട്ടും, ഫോട്ടോഗ്രാഫിയും പഠിപ്പിക്കുന്ന എബിസിഡിടീച്ചര്‍ ഫാഷന്‍ ഡിസൈനിംഗിലൂടെയും സമ്പാദിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha