ഭക്ഷണം കഴിച്ചപ്പോള്‍ കണ്‍പീലി നീണ്ടു വളര്‍ന്നു, ഇപ്പോള്‍ ലോക റെക്കോര്‍ഡിനു ശ്രമം

തിങ്ങി വളരുന്ന കണ്‍പീലികളുള്ള കണ്ണുകളുണ്ടാകാന്‍ ആഗ്രഹിക്കാത്ത ആരുണ്ട്? മയില്‍പ്പീലിക്കണ്ണുകള്‍ എന്ന് സ്വന്തം കണ്ണുകളെകുറിച്ച് പറഞ്ഞു കേള്‍ക്കാന്‍ ആര്‍ക്കും കൊതിയാവില്ലേ? ഉക്രൈയ്‌നിലെ കിയേവിലെ 58കാരനായ വലേറി സ്മാഗ്ലിയേയുടെ പുറകെയാണ് ഇപ്പോള്‍ അവിടെയുള്ള പെണ്ണുങ്ങളെല്ലാമെന്നു പറഞ്ഞാല്‍ മതിയല്ലോ! വലേറിയുടെ നീണ്ടു വളരുന്ന കണ്‍പീലികള്‍ ആണ് അതിനു കാരണം. തിങ്ങി വളരുന്ന കണ്‍പീലികള്‍ മൂക്കിന്റെ മധ്യഭാഗം വരെ നീണ്ടു കിടക്കുകയാണ്. ചെറുപ്പം മുതലേ അങ്ങനെയായിരുന്നതൊന്നുമില്ലത്രേ.
ഈ അടുത്തിടെ തന്റെ ഭക്ഷണരീതികളില്‍ ചെറിയ മാറ്റം വരുത്തിയെന്നാണ് വലേറി പറയുന്നത്. ഒരു പ്രത്യേക ഭക്ഷ്യപദാര്‍ത്ഥം കൂടി തന്റെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി.കുറച്ച്‌നാള്‍ കഴിഞ്ഞപ്പോള്‍ കണ്‍പീലികള്‍ ഇടതൂര്‍ന്നു വളരാന്‍ തുടങ്ങിയത് ശ്രദ്ധയില്‍പെട്ടപ്പോഴാണ്. ആഹാരത്തില്‍ താന്‍ പുതിയതായി ഉള്‍പ്പെടുത്തിയ ഭക്ഷണപദാര്‍ത്ഥത്തിന്റെ സ്വാധീനം കൊണ്ടാണോ ഇങ്ങനെ എന്നു ചിന്തിച്ചു തുടങ്ങിയത്. ഏതായാലും മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടും വിധം കണ്‍പീലികള്‍ നീണ്ടു വളരുന്നുണ്ട്. എന്താണിതിന്റെ രഹസ്യമെന്നു ചോദിക്കുന്നവരോട് പുതുതായി താന്‍ കഴിച്ചു തുടങ്ങിയ പദാര്‍ത്ഥത്തിന്റെ പേര് വെളിപ്പെടുത്താന്‍ വലേറി തയ്യാറാവുന്നില്ല. അതിന് അയാള്‍ക്ക് വേറൊരു ഉദ്ദേശ്യമുണ്ട്. ഏറ്റവും നീളം കൂടിയ കണ്‍പീലികളുള്ളയാള്‍ എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടുക എന്നതാണ് ഇപ്പോള്‍ വലേറിയുടെ ലക്ഷ്യം.
അപ്പോള്‍ ആ രഹസ്യ ഭക്ഷണമേതെന്ന് മറ്റുള്ളവരോട് വെളിപ്പെടുത്തിയാല്‍, ആ റെക്കോര്‍ഡ് അവര്‍ അടിച്ചുമാറ്റിയാലോ എന്നാണ് വലേറിയുടെ ഭയം. റെക്കോര്‍ഡ് നേടിയതിനുശേഷം ആ ഭക്ഷണപദാര്‍ത്ഥം മാര്‍ക്കറ്റ് ചെയ്ത് കാശു നേടാനും അയാള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ആ ആഹാരവസ്തു എന്താണെന്ന് ഉടനെയൊന്നും ആരും അറിയാനിടയില്ല.യുഎസ്എയിലെ ഫ്‌ളോറിഡയിലുള്ള സ്റ്റുവര്‍ട്ട് മുള്ളറുടെ 6.99 സെ.മീ നീളമുള്ള കണ്‍പീലിയാണ് ഇപ്പോള്‍ ഗിന്നസ് റെക്കോര്‍ഡായി നിലനില്‍ക്കുന്നത്. 2007 ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഇത്.
ഇപ്പോള്‍തന്നെ വലേറിക്ക് ഇടതിങ്ങി വളരുന്ന നീണ്ട കണ്‍പീലികളുടെ ഭാരം മൂലം കണ്‍പോളകള്‍ക്ക് വീക്കമുണ്ടാകുന്നുണ്ട്. കൂടാതെ നീണ്ടു കിടക്കുന്ന പീലി കാഴ്ചയെ മറയ്ക്കുന്നതും വലേറിയെ അസ്വസ്ഥനാക്കുന്നു. അതുകൊണ്ട് ലോകറെക്കോര്‍ഡ് നീളമെത്തുന്നതുവരെ കാത്തു നില്‍ക്കണോയെന്നും വലേറി ചിന്തിക്കുന്നുണ്ട്. യൂറോപ്യന്‍ റെക്കോര്‍ഡ് എത്തും വരെ വളര്‍ത്തിയിട്ട് ഒരു സലൂണ്‍പ്പോയി ഭംഗിയില്‍ വെട്ടിയൊരുക്കി നിര്‍ത്തുമെന്നാണ് അയാള്‍ ഇപ്പോള്‍ പറയുന്നത്. എന്നാലും കണ്ണില്‍ തേച്ചു പുരട്ടുന്ന മരുന്നുകളെന്തെങ്കിലും ഉപയോഗിച്ചപ്പോഴാണ് പീലി വളര്‍ന്നതെങ്കില്‍ പെട്ടെന്ന് വിശ്വസിക്കാമായിരുന്നു. ആഹാരമായി ഉപയോഗിച്ച ഒരു വസ്തു കണ്ണിലെ രോമവളര്‍ച്ച മാത്രം വര്‍ദ്ധിപ്പിക്കുന്നതെങ്ങനെ എന്ന സംശയം ബാക്കിയാക്കുന്നില്ലേ?.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha