പ്രാചീന കാലത്ത് നീല നിറത്തെ കുറിച്ച് പറയാനുള്ള വാക്ക് ഉണ്ടായിരുന്നില്ലെന്ന് പുതിയ പഠനം

പ്രാചീന ഭാഷകളില്‍ നീലനിറം എന്ന വാക്ക് ഉണ്ടായിരുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍ പെടുത്തി കൊണ്ടുള്ള പുതിയ പഠനം പുറത്തു വന്നു. അതു കൊണ്ട് അത്തരമൊരു നിറം ഉണ്ടായിരുന്നതായി അതി പുരാതനകാലത്തെ ആളുകള്‍ ശ്രദ്ധിച്ചിരുന്നില്ല എന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രസിദ്ധമായ ഗ്രീക്ക് ഇതിഹാസമായ ഒഡീസിയില്‍ അതിന്റെ രചയിതാവായ ഹോമര്‍ കടലിന്റെ നിറത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് വൈനിന്റെ കടുത്ത നിറമുള്ള കടലെന്നു മാത്രമാണത്രേ.
പില്‍ക്കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തീര്‍ന്ന വില്യം ഗ്ലാഡ്സ്റ്റണ്‍ 1858 ല്‍ ഹോമറിന്റെ ഒഡീസ്സിയില്‍ ഏതെല്ലാം നിറങ്ങളെ കുറിച്ച് എത്ര തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന് എണ്ണി നോക്കിയെന്നും, നീലനിറം എന്ന് ഒരിടത്തു പോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒഡീസ്സിയില്‍ കറുപ്പ് എന്ന് 200 തവണയും, വെളുപ്പ് എന്ന് 100 തവണയും ചുവപ്പ് എന്ന് 15 തവണയും മഞ്ഞ പച്ച എന്നിവയെകുറിച്ച് 10 തവണയും പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
പുരാതന ഗ്രീസില്‍ മാത്രമല്ല ഖുറാനിലും പുരാതന ചൈനീസ് കഥകളിലും എബ്രായ ഭാഷയിലുള്ള ഒപു ബൈബിളിലും നീല എന്നു പറഞ്ഞിട്ടേയില്ല എന്ന് ജര്‍മന്‍ ഭാഷാ ശാസ്ത്രജ്ഞനായ ലാസറസ് ഗെയ്ഗര്‍ പറയുന്നു. നീലച്ചായം ആദ്യമായി ഉണ്ടാക്കിയ ഈജിപ്റ്റുകാരില്‍ നിന്നാണ് മറ്റു സംസ്‌കാരങ്ങളിലേക്ക് ഈ നിറത്തിന്റെ വാക്കു പ്രചരിച്ചതത്രേ. നമീബിയയിലെ ഹിംബ ആദിവാസികള്‍ക്കിടയില്‍ ഇപ്പോഴും നീലനിറത്തിനു വാക്കില്ലെന്നും പറയപ്പെടുന്നു. ലോകത്തെല്ലായിടത്തും എല്ലാ നിറങ്ങളുമുണ്ടെങ്കിലും അവയെ കുറിച്ച് പറയാന്‍ ഭാഷയില്‍ വാക്കുകളില്ലെങ്കില്‍ അതിനെ അവഗണിക്കുകയാണ് ചെയ്യുന്നത് എന്നാണ് ഗവേഷകരുടെ വാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha