വിശ്വസിച്ചാലും ഇല്ലെങ്കിലും..., ഇതാ ഒരു പുനര്‍ജന്മകഥ!

\'അമ്മേ... എനിക്കൊരു കാര്യം പറയാനുണ്ട്. .. ഞാന്‍ പണ്ട് മറ്റൊരാളായിരുന്നു\' എന്നാണ് 5 വയസ്സുകാരനായ റയാന്‍ ഹമ്മോണ്‍സ് അമ്മയോട് പറഞ്ഞത്. 4 വയസ്സുള്ളപ്പോഴാണ് അവനു പഴയ ജന്മത്തിന്റെ ഓര്‍മ്മകളുണ്ടായി തുടങ്ങിയത്.
ഒരു വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും, എന്റെ വീടായ ഹോളിവുഡിലേയ്ക്ക് തിരിച്ചു പോകണമെന്നു തോന്നുന്നുണ്ടെന്നും, റീത്ത ഹേവര്‍ത്ത് എന്ന നടിയെ കണ്ടുമുട്ടിയ കഥകളും, പാരീസിലേയ്ക്ക് നടത്തിയിട്ടുള്ള യാത്രകളും, പൊതു നിരത്തില്‍ ഡാന്‍സ് ചെയ്തിട്ടുള്ള കാര്യങ്ങളുമൊക്കെ അവന് ഓര്‍മ്മയുണ്ടെന്നും അമ്മയെ അറിയിച്ചപ്പോള്‍, ഈ അഞ്ചു വയസ്സിനിടെ ഈ വക കാര്യങ്ങള്‍ മറ്റെവിടെ നിന്നെങ്കിലും കണ്ടോ വായിച്ചോ അറിഞ്ഞതാണോ എന്ന് അമ്മ സംശയിച്ചു. റോക്ക്‌സ് എന്നു വരുന്ന ഒരു പേരുള്ളിടത്താണ് പണ്ട് അവന്‍ താമസിച്ചിരുന്നതെന്നു കൂടി പറഞ്ഞപ്പോള്‍ അമ്മയ്ക്ക് ആധിയായി.
ഇതിലൊക്കെ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാന്‍ അവന്റെ അമ്മ സിന്‍ഡി അവനേയും കൂട്ടി ലൈബ്രറിയിലെത്തി പെട്ടെന്ന് കൈയ്യില്‍ കിട്ടിയ ഒരു പുസ്തകത്തിന്റെ പേജ് വെറുതെ ഒന്നു മറിച്ചു നോക്കിയപ്പോള്‍ അതില്‍ 1932 ലെ നൈറ്റ് ആഫ്റ്റര്‍ നൈറ്റ് എന്ന സിനിമയിലെ ഒരു രംഗത്തിന്റെ ചിത്രമുണ്ടായിരുന്നു. ആ ചിത്രത്തിലെ ഒരു നടനെ ചൂണ്ടിക്കാട്ടി ആ അഞ്ചു വയസ്സുകാരന്‍ അമ്മയോട് പറഞ്ഞു. ഇത് .. ഇത് ... ഞാനാണ് എന്ന്!
തുടര്‍ന്ന് പത്തു വര്‍ഷമായി, കുട്ടികളിലെ പുനര്‍ജന്മ ഓര്‍മ്മകളെ കുറിച്ച് പഠനം നടത്തുന്ന യൂണിവേഴ്‌സിറ്റി ഓഫ് വെര്‍ജീനിയയിലെ സൈക്യാട്രി ആന്റ് ന്യൂറോ ബിഹേവിയറല്‍ സയന്‍സിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ജിം ടക്കറിനെ സിന്‍ഡി സമീപിച്ചു.
മാര്‍ട്ടി മാര്‍ട്ടിന്‍ എന്ന ആ നടനെ കുറിച്ച് അഞ്ചു വയസുകാരന്‍ റയാന്‍ വെളിപ്പെടുത്തിയ പല വിവരങ്ങളും ഇതിനുമുമ്പ് അയാളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിവില്ലാതിരുന്ന സത്യങ്ങളാണെന്ന് ജിം ടക്കര്‍ കണ്ടെത്തി. കുട്ടി പറഞ്ഞതു പോലെ തന്നെ ബെവര്‍ലി ഹില്‍സിലുള്ള 825 നോര്‍ത്ത് റോക്‌സ്ബറി ഡ്രൈവിലായിരുന്നു ആ നടന്‍ താമസിച്ചിരുന്നത്.
മാര്‍ട്ടിന് ഒരു സഹോദരി ഉണ്ടായിരുന്നുവെന്നാണ് മാര്‍ട്ടിന്റെ മകള്‍ പോലും കരുതിയിരുന്നത്. അയാള്‍ക്ക് രണ്ടു സഹോദരിമാരുണ്ടായിരുന്നു എന്ന് റയാന്‍ പറഞ്ഞത് അന്വേഷിച്ചപ്പോള്‍ സത്യമാണെന്ന് വെളിപ്പെട്ടു. മാര്‍ട്ടിന്‍ എത്ര തവണ വിവാഹിതനായിട്ടുണ്ടെന്നും, എത്ര കുട്ടികള്‍ ഉണ്ടെന്നെല്ലാമുള്ള റയാന്റെ വെളിപ്പെടുത്തലുകള്‍ തീര്‍ത്തും ശരിയായിരുന്നു. അത്ര പ്രശസ്തനല്ലാത്ത ഒരു വ്യക്തിയുടെ ഇത്തരം സ്വകാര്യ വിവരങ്ങള്‍ ഒരു അഞ്ചു വയസ്സുകാരന് കിട്ടുന്നതെങ്ങനെ എന്ന കാര്യം എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു.
61 വയസ്സുവരെ ജീവിക്കാന്‍ അനുവദിച്ചിട്ട്, ഒരു കുട്ടിയായി വീണ്ടും ജനിക്കാന്‍ ദൈവം അവസരം തരുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല എന്ന് റയാന്‍ പറഞ്ഞപ്പോള്‍, ഗവേഷകര്‍ക്ക് ഒരു ഗൂഢ ആനന്ദം തോന്നി. കാരണം റയാന്‍ പറഞ്ഞത് സത്യമല്ല. മാര്‍ട്ടിന്‍ 61 വയസ്സുവരെ ജീവിച്ചിരുന്നില്ല. അമ്പത്തിയൊമ്പതാം വയസ്സില്‍ മരിച്ചിരുന്നു. എന്നാല്‍ പഴയ സെന്‍സസ് രേഖകള്‍ പരിശോധിച്ചപ്പോള്‍ അയാളുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ ജനനവര്‍ഷം 1905 എന്ന് തെറ്റായി രേഖപ്പെടുത്തിയതാണെന്നും, 1903 ലാണ് അയാള്‍ ജനിച്ചതെന്നും കണ്ടെത്തി. അതിന്‍ പ്രകാരം കണക്കു കൂട്ടിയാല്‍ മരിക്കുമ്പോള്‍ മാര്‍ട്ടിന് 61 വയസ്സുണ്ടായിരുന്നു എന്ന് തെളിയുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി റയാന്റെ ജീവിതവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടക്കുകയാണ്. കെട്ടു കഥകളേക്കാള്‍ വിചിത്രമായ സത്യങ്ങളും ലോകത്തിലുണ്ടെന്ന് സമ്മതിക്കാതെ തരമില്ലെന്ന് തോന്നുന്നില്ലേ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha