ഭാഷയറിയില്ലെന്ന കാരണത്താല്‍ ഇനി ചാറ്റിങ് മുടങ്ങില്ല

ഒരേ സമയം പല ഭാഷക്കാരുമായി ചാറ്റ് ചെയ്യാന്‍ ഇനി ഓഡല്‍ നിങ്ങളെ സഹായിക്കും. അന്യഭാഷക്കാരുമായി ചാറ്റ് ചെയ്യാന്‍ ഇനി ഭാഷ തടസമാകില്ല. ഒരേ സമയം വ്യത്യസ്ത ഭാഷക്കാരുമായി സംസാരിക്കാന്‍ ഇനി ഓഡല്‍ സഹായിക്കും. യെമനില്‍ നിന്നുള്ള ഒരു സംഘം ചെറുപ്പക്കാരാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. ഒരേ സമയം വ്യത്യസ്ത ഭാഷകളില്‍ ചാറ്റ് ചെയ്യാമെന്നതാണ് ഓഡലിന്റെ പ്രത്യേകത.
ഇത് ആദ്യമായാണ് ഇത്തരത്തിലൊരു സേവനവുമായി ഒരു ചാറ്റ് സര്‍വീസ് രംഗത്തുവരുന്നത്. ഭാഷയറിയാത്ത വിദേശ സുഹൃത്തുക്കളുമായി വീഡിയോ ചാറ്റ് ചെയ്യാനും ഓഡലില്‍ സൗകര്യമുണ്ട്. സംസാരിക്കുന്ന ആളുകളുടെ ഭാഷ വ്യത്യസ്തമാണെങ്കിലും ഓഡല്‍ പ്രശ്‌നം പരിഹരിക്കും. വ്യത്യസ്തമായ ഭാഷകളില്‍ സംസാരിക്കുന്നവരുടെ വാക്കുകള്‍ ഓഡല്‍ മൊഴിമാറ്റി ഇരു ഭാഗത്തുമുള്ളവരിലേക്ക് കൈമാറും.
ഇതോടെ ഭാഷ അറിയാത്ത ആളുമായുള്ള ചാറ്റിംഗ് ഏറ്റവും ലളിതമാകുമെന്ന് ആപ്ലിക്കേന്‍ വികസിപ്പിച്ച യുവാക്കള്‍ പറഞ്ഞു. 3 വര്‍ഷം മുമ്പാണ് ഓഡല്‍ എന്ന ചാറ്റിംഗ് സര്‍വിസിനെക്കുറിച്ച് യുവാക്കള്‍ ആലോചിച്ചു തുടങ്ങിയത്. ഏല്ലാവര്‍ക്കും ഉപയോഗപ്രദമായ രീതിയില്‍ ഓഡല്‍ കൂടുതല്‍ മികവുറ്റതാക്കുമെന്ന് ഇവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha