ഞാന്‍ എവിടെയാണെന്ന് ജഡം എഴുന്നേറ്റ് ചോദിച്ചപ്പോള്‍ ശ്മശാനനടത്തിപ്പുകാരന്റെ ബോധം പോയി!

ജര്‍മ്മനിയിലെ ഒരു റിട്ടയര്‍മെന്റ്‌ഹോമിലെ അന്തേവാസിയായ 92 കാരിയായ അമ്മച്ചിയെ വാര്‍ദ്ധക്യ സഹജമായ അസ്വസ്ഥതകളോടെ അവര്‍ ആശുപത്രിയിലാക്കി. നേരം വെളുത്തപ്പോള്‍ കൂട്ടിരിപ്പുകാരി വിളിച്ചപ്പോള്‍ ആ അമ്മയ്ക്ക് അനക്കമില്ല. ഡോക്ടര്‍മാരേയും നേഴ്‌സുമാരേയുമെല്ലാം വിളിച്ചുകൂട്ടിയപ്പോള്‍ അവര്‍ പരിശോധിച്ചു നോക്കിയിട്ട് അമ്മൂമ്മ മരിച്ചു പോയെന്ന് അറിയിച്ചു.
റിട്ടയര്‍മെന്റ്‌ഹോംകാര്‍ വേണ്ടപ്പെട്ടവരെയെല്ലാം വിവരമറിയിച്ചിട്ട് ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തു. ജഡം ശ്മശാന നടത്തിപ്പുകാരനെ ഏല്പിച്ച് അവര്‍ മടങ്ങി. ശവം സംസ്‌കരിക്കുന്നതിനുള്ള തയ്യാറെടുകളോടെ നടത്തിപ്പുകാരന്‍ എത്തിയപ്പോള്‍ ശവപ്പെട്ടിയുടെ മൂടി തുറന്നുവരുന്നതുപോലെതോന്നി. തുടര്‍ന്ന് ശവപ്പെട്ടിയുടെ മൂടി തള്ളിനീക്കപ്പെടുന്നതും അതിനുള്ളില്‍ നിന്നും എവിടെയാണ് ഞാന്‍ എന്നൊരുചോദ്യവുംകേട്ടതോടെ അയാള്‍ബോധം കെട്ടുവീണു. അല്പസമയത്തിനു ശേഷം ബോധം വീണ്ടു കിട്ടിയ അയാള്‍ ധൈര്യം സംഭരിച്ച് ശവപ്പെട്ടിക്കരികിലെത്തി. അതിനകത്ത്ഒരു വൃദ്ധ രണ്ടുകണ്ണും തുറന്ന് കിടക്കുന്നതാണ് അയാള്‍ കണ്ടത്.
അയാള്‍ അവരുടെ പള്‍സ് പരിശോധിച്ചു നോക്കിയിട്ട് ആംബുലന്‍സ് വിളിച്ചുവരുത്തി അവരെ ആശുപത്രിയിലെത്തിച്ചു. അവരിപ്പോഴും ജീവനോടെയുണ്ടെന്ന റിട്ടയര്‍മെന്റ്‌ഹോംകാര്‍ ബന്ധുക്കളെ അറിയിച്ചു. അവര്‍ മരിച്ചെന്നു പ്രഖ്യാപിച്ച ഡോക്ടര്‍ നേഴ്‌സ് എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha