മൂന്നാം വയസ്സില്‍ അമ്പെയ്ത്തില്‍ ദശീയ റെക്കോര്‍ഡ്

മുന്നാം വയസ്സില്‍ അമ്പെയ്ത്തില്‍ താരമായി ഡോളി ശിവാനി എന്ന കൊച്ചുമിടുക്കി. 57 മീറ്റര്‍ ദുരം അമ്പെയ്ത്തില്‍ 200 പോയിന്റുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഡോളിയുടെ പേര് കയറിക്കഴിഞ്ഞു. റോഡപകടത്തെ തുടര്‍ന്ന് 2010ല്‍ മരണപ്പെട്ട അന്താരാഷ്ട്ര അമ്പെയ്ത്ത് താരവും പരിശീലകനുമായിരുന്ന ലെനിന്‍ ചെറുക്കുറിയുടെ സഹോദരിയാണ് ഡോളി ശിവാനി ചെറുകുറി.
രണ്ടുമക്കളായിരുന്നു ലെനിന്റെ മാതാപിതാക്കള്‍ക്ക്. 2004ല്‍ മൂത്ത മകളും 2010ല്‍ ലെനിനും നഷ്ടപ്പെട്ട ഇവര്‍ക്ക് വാടക ഗര്‍ഭപാത്രത്തിലാണ് ഡോളി ജനിച്ചത്. മകന്റെ വഴിയേ നടത്താന്‍ ആഗ്രഹിച്ചിരുന്നതിനാല്‍ ഡോളിക്ക് വളരെ ചെറുപ്പത്തില്‍ തന്നെ അവര്‍ അമ്പെയ്ത്ത് പരിശീലനം നല്‍കി. ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോള്‍ തന്നെ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നതായി അവളുടെ അച്ഛന്‍ ചെറുകുറി സത്യനാരായണ പറഞ്ഞു. അവള്‍ക്കു വേണ്ടി പ്രത്യേകമായി അമ്പുകള്‍ വരെ തയ്യാറാക്കിരുന്നുവത്രേ.
ഏതായാലും അവളുടെ മാതാപിതാക്കളുടെ പ്രയത്‌നങ്ങള്‍ക്ക് ഫലം കണ്ടിരിക്കുന്നു. ഡോളിയുടെ അടുത്ത ലക്ഷ്യം ഗിന്നസ് ബുക്കില്‍ കയറുകയാണ്. മകള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അമ്പെയ്യുന്ന ദിനത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് അവളുടെ മാതാപിതാക്കള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha