വയസ് 29, ഭാര്യമാര്‍ 10, മക്കള്‍ 15

ആണുങ്ങള്‍ക്ക് എന്തുമാകാമല്ലോ. എത്ര വിവാഹം വേണമെങ്കിലും കഴിക്കാം. കുട്ടികള്‍ എത്ര വേണമെന്ന് ഒരു നിശ്ചയവുമില്ല. ഇത്തരത്തിലുള്ള ചിന്താഗതികളുള്ള ഒരാളെയാണ് പരിചയപ്പെടുത്താന്‍ പോകുന്നത്. പേര് കെയ്ത്ത് മക്‌ഡൊണാള്‍ഡ്. ഇരുപത്തി ഒന്‍പതുകാരനായ കെയ്ത്തിന് ഭാര്യമാര്‍ എത്രയാണെന്ന് കേട്ടാല്‍ പലരും ഒന്നും ഞെട്ടി പോകും. പത്ത് ഭാര്യമാരില്‍ 15 മക്കളാണ് കെയ്ത്തിനുള്ളത്. അത് കൂടാതെ, പതിനൊന്നാമത്തെ കാമുകിയില്‍ പതിനാറാമത്തെ കുട്ടി ഗര്‍ഭത്തിലുമാണ്.
ബ്രിട്ടനിലെ ഒട്ടും ഉത്തരവാദത്തമില്ലാത്ത അച്ഛനായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വിരുതനാണ് കെയ്ത്ത്. മെഗാ ഡാഡിമാരെക്കുറിച്ചുള്ള, 40 സ്ത്രീകളുടെ 40 കുട്ടികള്‍ എന്നു പേരിട്ടുള്ള ഒരു ടെലിവിഷന്‍ ഡോക്യൂമെന്ററിയിലാണ് ഈ മഹാന്‍ പ്രത്യക്ഷപ്പെട്ടിട്ടുളളത്. എല്ലാ കുട്ടികളും തന്റെയാണെന്ന് അംഗീകരിക്കാന്‍ മക്‌ഡൊണാള്‍ഡ് തയ്യാറല്ല. സ്ത്രീകളെ വീഴ്ത്താനുള്ള തന്റെ കഴിവിലും തന്റെ പ്രതുല്‍പാദനശേഷിയിലും ഡോക്യൂമെന്ററിയില്‍ ഇയാള്‍ അഭിമാനം കൊള്ളുന്നുണ്ട്. ബസിലും ട്രെയിനിലും വച്ചാണ് പല സ്ത്രീകളെ ഇയാള്‍ പരിച്ചയപ്പെട്ടത്.
അങ്ങനെ പത്ത് സ്ത്രീകളെയും വീഴ്ത്തി ഇയാള്‍ 15 കുഞ്ഞുങ്ങളുടെ അച്ഛനായി. ഒന്‍പതാമത്തെ കുട്ടിയുടെ അച്ഛനാണെന്നു സമ്മതിക്കാന്‍ വിസമ്മതിച്ച് തന്റെ തന്നെ മരണനാടകം നടത്തി തട്ടിപ്പുനടത്താന്‍ തുടങ്ങിയതോടെയാണ് കെയ്ത്തിനെ മാധ്യമങ്ങള്‍ ശ്രദ്ധിച്ച് തുടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha