വരുന്നു വാട്‌സ്ആപ്പില്‍ \'വീഡിയോ കോളിങും\'

വോയിസ് കോളിങിന് പുറമെ വീഡിയോ കോളിങ് സൗകര്യംകൂടി ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയാലോകം കൈപ്പിടിയിലൊതുക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ വീഡിയോ കോളിങ് ഉപഭോക്താക്കള്‍ക്ക് ഉപയോഗിച്ച് തുടങ്ങാമെന്ന് വാട്‌സ്ആപ്പുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. പുതിയ ഫീച്ചറിന്റെ ഗുണനിലവാരം പരിശോധിച്ച് തൃപ്തിപ്പെടുന്നതിന് കമ്പനിയുടെതന്നെ ജീവനക്കാരിലാവും വീഡിയോ കോളിങ് ഫീച്ചര്‍ ആദ്യം പരീക്ഷിക്കുക.
മെസ്സേജിങ്, ഓഡിയോ വീഡിയോ കോളിങ്ങുകള്‍, ചിത്രങ്ങളുടെയും വീഡിയോ ഓഡിയോ എന്നിവയുടെയും ഷെയറിങ് എന്നിവയാണ് സോഷ്യല്‍ മീഡിയാ രംഗത്ത് കൂടുതലായി ഉപയോഗിച്ചുവരുന്ന ഫീച്ചറുകള്‍. ഇതില്‍ ഓഡിയോ, വീഡിയോ കോളിങ്ങുകളുടെ അപാകത മാത്രമാണ് മുമ്പ് വാട്‌സ്ആപ്പിനെ മറ്റ് സോഷ്യല്‍ മീഡിയാ ആപ്പുകളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നത്. ഈ സാഹചര്യം മറികടക്കുന്നതിന്റെ ഭാഗമായി ഓഡിയോ കോളിങ് സൗകര്യം രംഗത്തിറക്കി വാട്‌സ്ആപ്പ് മേഖലയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. ഇത് ഭാഗികമായി വിജയിച്ചതോടെയാണ് വീഡിയോ കോളിങ് സൗകര്യംകൂടിയൊരുക്കാന്‍ വാഡ്‌സ്ആപ്പ് തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha