കുന്ന് കയറി ഫോട്ടോഗ്രാഫർ; കണ്ടത് ഞെട്ടിക്കുന്നകഴ്ച! ചുറ്റിലും മഴവിൽ വർണം നിറഞ്ഞ മാലാഖ; നിമിഷനേരത്തിൽ വൈറലോട് വൈറൽ, മഞ്ഞുമൂടിയ മലമുകളിലേക്കു യാത്ര പോകുന്ന പലർക്കും ഈ മാലാഖയെ കാണാൻ ഭാഗ്യം ലഭിക്കും

സാഹസപ്രിയരായവരും മലകയറ്റം ഹോബിയാക്കിയവർക്കും ഏറെ പ്രിയപ്പെട്ടതാണ് ഇംഗ്ലണ്ടിലെ ഡെര്‍ബിഷറിലുള്ള മാം തോർ എന്നപേരിൽ അറിയപ്പെടുന്ന ചെറുപർവതം. ‘മദർ ഹില്‍’ എന്നാണ് ഇതിന്റെ ഇംഗ്ലിഷ് പേര് സൂചിപ്പിക്കുന്നത്. ഏകദേശം 32 കോടി വർഷം പഴക്കമുള്ള പാറകൾ നിറഞ്ഞതാണ് മദർ ഹിൽ. എന്നാലിതാ അടുത്തിടെ ഫൊട്ടോഗ്രാഫർ ലീ ഹൗഡ്‌ൽ ഈ മല കയറാൻ പോയിരുന്നു. എന്നാൽ ഒരു ‘മാലാഖ’യായിരുന്നു അദ്ദേഹത്തെ മലമുകളിൽ കാത്തിരുന്നത്. അതിന്റെ ഫോട്ടോയും അദ്ദേഹം പകർത്തി, ഒപ്പം ഫെയ്സ്ബുക്കിൽ പോസ്റ്റുകയും ചെയ്തു. ചുറ്റിലും മഴവിൽ വർണം നിറഞ്ഞ മാലാഖയുടെ ചിത്രം ഇതിനോടകം തന്നെ വൈറലാകുകയായിരുന്നു.
അതേസമയം, കൂട്ടുകാർ കഥകളിൽ വായിച്ചിട്ടുള്ള ചിറകുവച്ച മാലാഖയെയല്ല കേട്ടോ മദർ ഹില്ലിൽ ലീ കണ്ടത്. ലീയുടെ സ്വന്തം നിഴൽ തന്നെയാണ് കണ്ടത്. എന്നാൽ ഈ പ്രതിഭാസത്തിന് ഒരു പേരു പറയും– ബ്രോക്കൺ സ്പെക്ടർ എന്നതാണ്. മഞ്ഞുമൂടിയ മലമുകളിലേക്കു യാത്ര പോകുന്ന പലർക്കും ഈ മാലാഖയെ കാണാൻ പലപ്പോഴും ഭാഗ്യം ലഭിക്കാറുണ്ട്. ശാസ്ത്രലോകത്തെ വലിയ കൗതുകങ്ങളിലൊന്നാണ് ഇതെന്നു മാത്രമാണ് പറയപ്പെടുന്നത്. ഗ്ലോറി എന്നാണ് ഇത്തരം പ്രതിഭാസങ്ങൾക്കു പൊതുവെയുള്ള പേര് എന്നത്. ഒരു നിഴലിനു ചുറ്റും രൂപപ്പെടുന്ന മഴവിൽ വളയത്തിനെ വിശേഷിപ്പിക്കുന്നതാണ് ഗ്ലോറി എന്ന്.
അതോടൊപ്പം തന്നെ സാധാരണഗതിയിൽ ഗ്ലോറി വലയങ്ങളെ വിമാനങ്ങളിൽ നിന്നാണു കാണാൻ സാധിക്കുക. വിമാനത്തിനു പിന്നിലാണു സൂര്യന്റെ സ്ഥാനമെന്നിരിക്കട്ടെ. ആ നിഴൽ ആകാശത്തെ മേഘങ്ങളിന്മേലോ മൂടൽമഞ്ഞിലോ പ്രതിഫലിക്കുന്നതാണ്. അതിനെത്തുടർന്നു നിഴലിനു ചുറ്റും മഴവിൽവർണത്തിൽ ഒരു വലയവും പ്രത്യക്ഷപ്പെടുകായും ചെയ്യും. ഇത്തരത്തിൽ ആകാശത്തും മലമുകളിലുമെല്ലാം ഗ്ലോറി പ്രത്യക്ഷപ്പെടാറുണ്ട്. അത്തരം പലതരത്തിലുള്ള ഗ്ലോറികളിലൊന്നാണ് ബ്രോക്കൺ സ്പെക്ടർ എന്ന പേരിൽ ശാസ്ത്രലോകം പറയുന്നത്. എന്നാൽ മലമുകളിൽ ഏകദേശം ഭൂമിയോടു ചേർന്നാണ് ഇത്തരം ‘മാലാഖ’ രൂപങ്ങൾ പ്രത്യക്ഷപ്പെടാറുള്ളത്.
https://www.facebook.com/Malayalivartha