അറ്റ്‌ലാന്റിക്കിനു നടുവില്‍ ഒരു ജോലിയുണ്ട്.... പോകുന്നോ?

അറ്റ്‌ലാന്റിക് സമുദ്രമധ്യത്തിലുള്ള ഒറ്റപ്പെട്ട ഒരു ദ്വീപാണ് ട്രിസ്റ്റന്‍ ഡ കുന്‍ഹാ. അതിനോട് ഏറ്റവും അടുത്തുള്ള രാജ്യമായ വടക്കന്‍ അയര്‍ലന്‍ഡ് 10,227 മൈലുകള്‍ക്കപ്പുറത്താണ്.
അടുത്തിടെ ട്രിസ്റ്റണ്‍ ഡ കുന്‍ഹായിലേയ്‌ക്കൊരു നിയമനം നടത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് കോ-ഓപ്പറേഷന്‍ ഓവര്‍സീസ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് കൗണ്‍സില്‍ ഫോര്‍ വോളന്ററി ആക്ഷനു മുന്നില്‍ ഒരു പരസ്യം നല്‍കി.
ട്രിസ്റ്റന്‍ ഡ കുന്‍ഹയില്‍ ആകെയുള്ളത് 270 പേര്‍ മാത്രമാണ്. അവരില്‍ 32 പേര്‍ കുട്ടികളുമാണ്. അവിടേയ്ക്ക് ഒരു ആള്‍ക്കഹോള്‍ കൗണ്‍സിലറെ അത്യാവശ്യമായി നിയമിക്കണം എന്നാണ് ആവശ്യം.
ആടുവളര്‍ത്തലിനായിട്ടാണ് ആ ദ്വീപിന്റെ ഭൂരിഭാഗവും ഉപയോഗിക്കപ്പെടുന്നത്. മിക്കവാറും എല്ലാ അവശ്യവസ്തുക്കളും കടലിനപ്പുറത്തുള്ള വന്‍കരയില്‍നിന്നും കൊണ്ടുവരികയാണ് ചെയ്യുന്നത്. അതില്‍ ഏറ്റവും പ്രധാനമായി ഇറക്കുമതി ചെയ്യുന്ന ഒരിനമാണ് മദ്യം. അവിടെയുള്ള കുട്ടികളെ ഒഴിവാക്കിയാല്‍ ബാക്കിയുള്ള 238 പേരും തികഞ്ഞ മദ്യപാനികളാണെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല.
സര്‍ക്കാര്‍ തലത്തില്‍ നിന്നും അവിടെയുള്ള ഒരേ ഒരാള്‍ ഡോ. ബള്‍ഗറാണ്. ഇവിടെയുള്ള മദ്യപന്‍മാരെ മദ്യാസക്തിയില്‍ നിന്നും പിന്‍തിരിപ്പിക്കാനായി ഉപദേശം നല്‍കാന്‍ യോഗ്യനായ ഒരാളെ തിരയുന്നതിനാണ് ഇപ്പോള്‍ പരസ്യം നല്‍കിയിരിക്കുന്നത്.
മദ്യപന്‍മാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി ആ ശീലം ഉപേക്ഷിക്കാന്‍ സഹായിച്ചതിന്റെ പത്തുവര്‍ഷത്തെ അനുഭവ സമ്പത്തുണ്ടായിരിക്കണമെന്നുള്ളതാണ് പ്രാഥമികയോഗ്യത. ഇതുപോലെയുള്ള ഒറ്റപ്പെട്ട വിദൂര സ്ഥലങ്ങളില്‍ ജീവിച്ചിട്ടുണ്ടെന്ന് പറയാനാവുമെങ്കില്‍ അത് അധികയോഗ്യതയായി പരിഗണിക്കും. 6 മാസത്തേക്കാണ് നിയമനം. തുടര്‍ച്ചയായി 6 മാസം അവിടെ താമസിക്കാന്‍ സാധിക്കില്ലെങ്കില്‍ 6-7 ആഴ്ച തുടര്‍ച്ചയായി അവിടെ താമസിച്ചിട്ട് പിന്നീട് വീട്ടില്‍പ്പോയി തിരികെവന്നാലും മതിയെന്നാണ് പരസ്യത്തിലുള്ളത്. 23 ലക്ഷത്തിനും - 30 ലക്ഷത്തിനുമിടയിലാണ് 6 മാസത്തേയ്ക്ക് ശമ്പളം. യോഗ്യതയ്ക്കനുസരിച്ച് ശമ്പളം വ്യത്യാസപ്പെടും. സൗജന്യ താമസവും തീരത്തേയ്ക്കും തിരിച്ചുമുള്ള സൗജന്യ യാത്രയും ഓഫറിന്റെ ഭാഗമാണ്. എന്താ, ശ്രമിച്ചുനോക്കുന്നോ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha