ചവറുകൂനയില്‍ മനുഷ്യന്റെ കാല്‍!

അമേരിക്കയിലെ മയാമിയ്ക്കടുത്ത് പതിവ് പട്രോളിങ്ങിനിറങ്ങിതാണ് പോലീസ് സംഘം. എന്നാല്‍ മാലിന്യ നിക്ഷേപണത്തിനുള്ള സ്ഥലത്ത് കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. മനുഷ്യന്റെ ഇടതുകാല്‍ വെട്ടിമാറ്റിക്കൊണ്ടുവന്ന് കളഞ്ഞതുപോലെ, ഒരു കാലിന്റെ മുട്ടിനു താഴോട്ടുള്ള ഭാഗമാണ് അവിടെ കിടന്നിരുന്നത്.
അടുത്തുചെന്ന് പരിശോധിച്ചപ്പോള്‍ അതിലേറെ വിചിത്രമായ മറ്റൊരു കാര്യം അവരുടെ ശ്രദ്ധയില്‍പ്പെട്ടു. ആ കാല്‍ ആരുടേതാണെന്ന് മനസ്സിലാകും വിധം കാലിനൊപ്പം ഒരാളുടെ പേരെഴുതിയ കുറിപ്പുമുണ്ടായിരുന്നു.
ഏതോ ജോണ്‍ തിമിരിയാസിഫ് - ന്റേതാണ് ആ കാല്‍ എന്നു മനസ്സിലാക്കിയ പോലീസ് സംഘം ആ പ്രദേശത്ത് എവിടെയെങ്കിലും ആ പേരില്‍ ഒരാളുണ്ടോ എന്ന് അന്വേഷിച്ചിറങ്ങി. ഒടുവില്‍ ജോണ്‍ തിമിരിയാസിഫ് - ന്റെ വീട്ടിലെത്തി.
വീട്ടില്‍ വന്ന പോലീസുകാരെ സ്വീകരിക്കാനെത്തിയ ആളിനോട് അവര്‍ വിവരങ്ങള്‍ പറഞ്ഞു. ഉടനെ തന്നെ അവര്‍ അനേ്വഷിച്ചു വന്ന ജോണ്‍ തിമിരിയാസിഫ് താനാണെന്നും, ഒരു മാസത്തിനു മുന്‍പ് അവിടെയുള്ള ഡോക്‌ടേഴ്‌സ് ആശുപത്രിയില്‍ വച്ച് തന്റെ കാല്‍, മുട്ടിനു തൊട്ടു താഴെ വച്ച് ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റിയിരുന്നുവെന്നും പോലീസുകാരെ സ്വീകരിക്കാനെത്തിയ വീട്ടുകാരന്‍ അറിയിച്ചു.
എങ്കിലും നീക്കം ചെയ്യപ്പെട്ട തന്റെ കാല്‍ മാലിന്യനിക്ഷേപണത്തിനുള്ള സ്ഥലത്ത് അശ്രദ്ധമായി വലിച്ചെറിയപ്പെട്ട നിലയില്‍ കാണാനിടയായ സാഹചര്യമെന്തെന്ന് തനിക്കറിയില്ലെന്നും അയാള്‍ പറഞ്ഞു.
തുടര്‍ന്ന് അയാള്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍, ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത കാല്‍ കത്തിച്ചു കളഞ്ഞിരുന്നില്ലെന്നും, മാലിന്യനിക്ഷേപണത്തിനുള്ള സ്ഥലത്ത് നിക്ഷേപിക്കുകയായിരുന്നെന്നും മനസ്സിലാക്കി.
ഇപ്രകാരമൊരു സ്ഥിതിയില്‍ തന്റെ കാല്‍ കാണാനിടയായത് കടുത്ത മാനസികപീഡ തനിക്കു നല്‍കിയെന്നും അതിന് ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കാണിച്ച് കേസു കൊടുത്തിരിക്കുകയാണ് ജോണ്‍ തിമിരിയാസിഫ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha