സ്ത്രീകള്‍ക്ക് \'കരയാനുള്ള മുറി\' ഒരുക്കി ജാപ്പനീസ് ഹോട്ടല്‍!

നിങ്ങള്‍ ഒരു യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ആരെങ്കിലും എങ്ങേട്ടേക്കാ എന്നു ചോദിച്ചെന്നിരിക്കട്ടെ. എന്തൊക്കെ മറുപടികളാവും പറയാനുണ്ടാവുക എന്നു ചിന്തിച്ചു നോക്കൂ.
ഒരു പിക്‌നിക്കിനു പോകുന്നെന്നോ, സിനിമയ്ക്കു പോകുന്നെന്നോ, ഒരു കല്ല്യാണത്തില്‍ സംബന്ധിക്കാന്‍ പോകുന്നെന്നോ, ആശുപത്രിയിലുള്ള ഒരു ബന്ധുവിനെ കാണാന്‍ പോകുന്നെന്നോ ഒക്കെ പറയാന്‍ സാധിക്കും. എന്നാല്‍ ഈ ഉത്തരങ്ങളിലൊന്നും ഉള്‍പ്പെടാത്ത ഒരു മറുപടി നിങ്ങള്‍ക്കു പറയാന്‍ സൗകര്യം ഒരുക്കിയിരിക്കുകയാണ് ഒരു ജാപ്പനീസ് ഹോട്ടല്‍
ജപ്പാനിലെ ടോക്കിയോവിലുള്ള മിറ്റ്‌സുയി ഗാര്‍ഡന്‍ യോറ്റ്‌സുയ ഹോട്ടലില്‍ സ്ത്രീകളുടെ സങ്കടങ്ങള്‍ കരഞ്ഞു തീര്‍ക്കാന്‍ \'കരയാനുള്ള മുറി\' യാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് ഈ ഹോട്ടലിലേയ്ക്ക് പോകാന്‍ പുറപ്പെടുമ്പോള്‍ എങ്ങോട്ടു പോകുന്നുവെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഒന്നു കരഞ്ഞിട്ടു വരാന്‍ പോകയാണെന്ന് വേണമെങ്കില്‍ പറയാം.
മനസ്സു തുറന്ന് കരഞ്ഞാല്‍ തീരുന്ന പ്രശ്‌നങ്ങളാണ് മിക്ക സ്ത്രീകള്‍ക്കുമുള്ളതെന്നാണ് ഈ ഹോട്ടലിന്റെ അഭിപ്രായം. അതുകൊണ്ട് സ്ത്രീകള്‍ക്കായിട്ടാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. കരഞ്ഞുപോകുന്ന സിനിമകളും, കരയിക്കുന്ന ചിത്രകഥാപുസ്തകങ്ങളും, കണ്ണീര്‍ തുടയ്ക്കാന്‍ ടിഷ്യു പേപ്പറും ഒക്കെ നല്‍കുന്നുണ്ട് ഹോട്ടലുകാര്‍.
അടുത്ത ഓഗസ്റ്റ് 31 - വരെ ഈ സൗകര്യം ലഭ്യമാണ്. ഒരു രാത്രിയ്ക്ക് 83 ഡോളറാണ് ചാര്‍ജ്ജ് ചെയ്യുന്നത്. കരഞ്ഞുവീര്‍ത്ത കണ്ണുകളുമായി പിറ്റേന്ന് ആളുകളെ അഭിമുഖീകരിക്കേണ്ടി വരുമല്ലോ എന്ന പേടി വേണ്ട. ഈ ഓഫറിന്റെ ഭാഗമായി കണ്ണുവീര്‍ത്തത് മാറ്റുന്നതിനുള്ള സ്റ്റീം ഐ മാസ്‌കും ഉണ്ട്.
ഒരു പത്രകുറിപ്പിലൂടെയാണ് ഹോട്ടലുകാര്‍ ഈ വിവരം അറിയിച്ചത്. നന്നായി ഒന്നു കരയാന്‍ ഒരിടം തേടി നടക്കുന്ന പുരുഷന്‍മാരുണ്ടെങ്കില്‍, ഹോട്ടലുകാര്‍ തല്‍ക്കാലം അവരുടെ കാര്യം പരിഗണിക്കുന്നില്ല എന്നുകൂടി അറിഞ്ഞോളൂ!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha