വില്യമും കേറ്റും കുട്ടികളുടെ പിറന്നാളാഘോഷിക്കുന്ന ദിവസങ്ങളില്‍ മോണിക്കയും ആഘോഷിക്കും!

ഗോഡ്ഫാദര്‍ എന്ന ഹിറ്റ് സിനിമയിലെ ആനപ്പാറയിലെ അച്ചമ്മ എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. കുഞ്ഞുങ്ങളെ പ്രസവിച്ച കണക്കിലും ഞാന്‍ ആ അഞ്ഞൂറാനോട് തോറ്റിട്ടില്ല. അവിടെ അഞ്ഞൂറാന്റെ ഭാര്യ നാലു പ്രസവിച്ചപ്പോള്‍ ഞാനും നാല് ആണ്‍മക്കളെ തന്നെ പ്രസവിച്ചു എന്ന്.
ഇംഗ്ലണ്ടിലെ ബെര്‍മിംഗ്ഹാമിനടുത്തുള്ള അലെയ്ന്‍ ടാനോയ്ക്കും, ഭാര്യ മോണിക്കയ്ക്കും ഏതാണ്ടിതുപോലെ ബ്രിട്ടീഷ് കിരീടാവകാശിയായ വില്യമിനോടും കേറ്റിനോടും പറയാന്‍ പറ്റുമെന്നു പറഞ്ഞാല്‍ മതിയല്ലോ! അലെയ്‌നിന്റേയും ടാനോയുടെയും രണ്ടാമത്തെ മകളായ ലിലിയാന ജനിച്ചത്, കേറ്റ് മിഡില്‍ടണ്‍ തന്റെ ആദ്യപുത്രനായ ജോര്‍ജ്ജ് രാജകുമാരനെ പ്രസവിച്ച 2013 ജൂലൈ 22 നു തന്നെയാണ്. അന്ന് അത് വെറുമൊരു യാദൃശ്ചികതയായി എല്ലാവരും കരുതിയെങ്കിലും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം, രാജകുമാരന്റെ പിറന്നാള്‍ദിനം തന്നെ ലിലിയാനയ്ക്കുമായതില്‍ സന്തോഷമായിരുന്നു.
മോണിക്ക അടുത്തിടെ മൂന്നാമതും ഗര്‍ഭിണി ആയപ്പോള്‍ കേറ്റ് മിഡില്‍ടണ്‍ രണ്ടാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവന്നു. അപ്പോള്‍ത്തന്നെ സുഹൃത്തുക്കള്‍ ചോദിച്ചു ഇത്തവണയും രണ്ടുപേരും ഒരേ ദിവസം പ്രസവിയ്ക്കുമോ എന്ന് ! മോണിക്ക ചിരിച്ചതേയുള്ളു. പിന്നീട് അതേക്കുറിച്ച് അധികം ചിന്തിച്ചതുമില്ല.
എന്നാല്‍ ഏപ്രില്‍ 25 നും 28 നും ഇടയ്ക്ക് നടക്കുമെന്ന് കരുതി ലോകമാദ്ധ്യമങ്ങളും വാതുവയ്പുകാരും കാത്തിരുന്ന കേറ്റിന്റെ പ്രസവം അന്നൊന്നും നടന്നില്ല. ഇക്കഴിഞ്ഞ മെയ് 2 - ശനിയാഴ്ച രാവിലെ കേറ്റ് രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചപ്പോള്‍, അതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് അതേദിവസം മോണിക്ക തന്റെ മൂന്നാമത്തെ കുഞ്ഞായ ഒറീലിയയെ പ്രസവിച്ചിരുന്നു.
കേറ്റ് രാജകുമാരി പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ആശുപത്രിയിലാണ് പ്രസവിച്ചതെങ്കില്‍, ഒരു ആംബുലന്‍സ് വിളിക്കാനുള്ള സാവകാശം പോലും ലഭിക്കുന്നതിന് മുമ്പ് സ്വന്തം വീടിന്റെ സ്വീകരണമുറിയിലാണ് മോണിയ്ക്ക പ്രസവിച്ചതെന്നു മാത്രമാണ് വ്യത്യാസം.
പിന്നീട് പാരാമെഡിക്കുകളെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിക്കുകയാണുണ്ടായത്. കുഞ്ഞിനോടൊപ്പം ആശുപത്രിയില്‍ കിടക്കവേ സുഹൃത്തുക്കള്‍ മെസേജ് ചെയ്തു. കേറ്റിന് പ്രസവവേദന ആരംഭിച്ചതിനാല്‍ ആശുപത്രിയിലാക്കിയെന്ന് ! അന്നുതന്നെ കേറ്റ് പ്രസവിക്കുകയും ചെയ്തല്ലോ. !
കുട്ടികള്‍ വലുതാകുമ്പോള്‍ അവര്‍ക്കു പറഞ്ഞു കൊടുക്കാന്‍ കൗതുകമുള്ള ഒരു കാര്യമായല്ലോ എന്നാണ് അലെയ്‌നും മോണിക്കയും പറയുന്നത്. ഇവരുടെ മൂന്നു മക്കളില്‍ ആദ്യത്തേത് മകനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha