5 ടണ്‍ ട്യൂണ മത്സ്യത്തോടൊപ്പം 35 അടിയുള്ള വ്യാവസായിക ചൂളയില്‍ തൊഴിലാളിയും പാകം ചെയ്യപ്പെട്ടു

അമേരിക്കയിലെ ലോസാഞ്ചലസിലെ ബംബിള്‍ ബീ ഫുഡ്‌സ് ഭക്ഷ്യ വസ്തുക്കള്‍ സംസ്‌കരിച്ച് ടിന്നുകളിലാക്കി വില്‍ക്കുന്ന ഒരു ഫാക്ടറിയാണ്.
രാവിലെയുള്ള ഷിഫ്റ്റിലെ ജീവനക്കാരനായിരുന്നു 62 വയസ്സുള്ള ജോസ് മെലന. ടണ്‍ കണക്കിന് ട്യൂണ മല്‍സ്യം ഒറ്റത്തവണ കൊണ്ട് പാകം ചെയ്യാന്‍ ശേഷിയുള്ള 35 അടി ഉയരമുള്ള വലിയ ചൂളയ്ക്ക് ചില റിപ്പയറിംഗുകള്‍ ആവശ്യമായിരുന്നു. മെലന രാവിലെ തന്നെ എത്തി ആ ചൂളയ്ക്കുള്ളില്‍ ട്യൂണ നിറയ്ക്കുന്ന വലിയ കണ്ടെയ്‌നറിനകത്തിറങ്ങി നിന്ന് അത് ശരിയാക്കുകയായിരുന്നു.
ഈ വിവരം അറിയാതെ മറ്റൊരു തൊഴിലാളി ആ പാത്രത്തിലേയ്ക്ക് 5 ടണ്ണോളം ട്യൂണ മല്‍സ്യം നിറച്ച് ചൂള സ്വിച്ച് ഓണ്‍ ചെയ്തു. യന്ത്രോപകരണങ്ങളുപയോഗിച്ച് ഇത്രയും മല്‍സ്യം അതിനുള്ളിലേയ്ക്ക് വീഴ്ത്തിയപ്പോള്‍ അതിനകത്തുണ്ടായിരുന്ന ജോസ് മെലനയ്ക്ക് ഒന്നു നിലവിളിക്കാനുള്ള സാവകാശം പോലും കിട്ടിയില്ല.
അല്ലെങ്കില്‍ത്തന്നെ പലതരം മെഷീനുകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ശബ്ദത്തിനിടയില്‍ ആ ഫാക്ടറിക്കുള്ളിലെ 35 അടി ഉയരമുള്ള കണ്ടെയ്‌നറിന്റെ അടിത്തട്ടില്‍ നിന്നുള്ള ഒരു കരച്ചില്‍ എങ്ങനെ പുറത്തുകേള്‍ക്കാനാണ്.
മെലന ടോയ്‌ലറ്റിലെങ്ങാനും പോയിട്ടുണ്ടാവും ..അതാണ് ഫാക്ടറിയിലെവിടെയും കാണാത്തത് എന്നാണ് എല്ലാവരും വിചാരിച്ചത്. കുറേയധികം സമയം കഴിഞ്ഞിട്ടും മെലനയെ കാണാതായപ്പോള്‍ എല്ലാവരും അന്വേഷിച്ചു നടന്നു. ഇയാളിതെവിടെപ്പോയി.. ആരോടും പറയാതെ... എന്ന് സുഹൃത്തുക്കള്‍ പരിഭവിച്ചു.
രണ്ടു മണിക്കൂറിനുശേഷം ചൂള ഓഫ് ചെയ്തിട്ട് പാകമായ ട്യൂണ മല്‍സ്യം അതിന്റെ തുടര്‍ പ്രോസസിംഗ് നടപടികള്‍ക്കായി പുറത്തേക്കെടുത്തപ്പോഴാണ് അതോടൊപ്പം വെന്ത നിലയില്‍ മെലനയുടെ മൃതദേഹവും കണ്ടത്.
കമ്പനിയുടെ പ്ലാന്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ക്കും സുരക്ഷാ മാനേജര്‍ക്കുമെതിരെ ആരോഗ്യ - സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാതിരുന്നതിന് കേസെടുത്തിട്ടുണ്ട്. കമ്പനിയ്ക്ക് 10 ലക്ഷം രൂപ പിഴയും അധികൃതര്‍ക്ക് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷയും ലഭിക്കാനിടയുള്ള കേസാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha