ഞാൻ എങ്ങനെയും കഴിക്കും; നീളന്‍ കഴുത്ത് നിലത്ത് മുട്ടിച്ച് കഷ്ടപ്പെട്ട് പുല്ല് തിന്നുന്ന ജിറാഫ്, കൗതുകമായി ആ കാഴ്ച

ജീവജാലങ്ങളിൽ നീണ്ട കഴുത്തുള്ള ജിറാഫ് എന്നും നമുക്ക് കൗതുക കാഴ്ചയാണ്. നീളന്‍ കഴുത്ത് നിലത്ത് മുട്ടിച്ച് കഷ്ടപ്പെട്ട് പുല്ല് തിന്നുന്ന ജിറാഫിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. ജിറാഫ് തിന്നുന്ന രീതിയും അതിനായി എടുക്കുന്ന കഷ്ടപ്പാടുമാണ് വീഡിയോയെ വൈറലാക്കിയത് തന്നെ. ഡാനിയേല്‍ ഹോളണ്ട് എന്നയാളാണ് ഇത്തരത്തിൽ വീഡിയോ പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം മുന്‍ കാലുകള്‍ വശങ്ങളിലേക്ക് അകറ്റിവച്ച് തറനിരപ്പിലുള്ള പുല്ല് കഴിക്കുകയാണ് ജിറാഫ്. പുല്ല് കടിച്ചെടുത്ത ശേഷം തലയുയര്‍ത്തി കാലുകള്‍ പൂര്‍വ സ്ഥിതിയിലാക്കിയിട്ടാണ് കക്ഷി പുല്ല് ചവച്ചരയ്ക്കുന്നത് പോലും. എന്നാൽ ഏഴ് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ 9 മില്യണിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഇതോടെ തങ്ങളുടെ കൈകളിലുള്ള ജിറാഫ് വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനുള്ള തിരക്കിലാണ് ഇപ്പോൾ ആരാധകര്‍.
https://www.facebook.com/Malayalivartha