പ്രസവമെടുത്ത ഡോക്ടര്‍ തന്റെ മൊബൈല്‍ സ്ത്രീയുടെ വയറിനുള്ളില്‍ മറന്നുവച്ചു

ജോര്‍ദ്ദാനിലെ അമ്മാനില്‍ നിന്നുള്ള, ഹനാന്‍ മഹ്മൂദ് അബ്ദുള്‍ കരീം എന്ന 36 - കാരിയെ പ്രസവത്തിനായി അമ്മാനിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സിസേറിയനിലൂടെയായിരുന്നു പ്രസവം.
പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ ഹനാന് അതിശക്തമായ വയറുവേദന ആരംഭിച്ചു. വീട്ടുകാര്‍ വയര്‍ പരിശോധിച്ചപ്പോള്‍ വയറ്റില്‍ ഇടയ്ക്കിടെ കമ്പനമുണ്ടാകുന്നതായി മനസ്സിലാക്കി. തിരികെ വീണ്ടും ആശുപത്രിയിലെത്തിയെങ്കിലും അവര്‍ക്കുവേണ്ടി ആരും ഒന്നും ചെയ്തില്ലത്രേ.
തന്മൂലം അല്‍ ബഷീര്‍ പബ്ലിക് ആശുപത്രിയിലെത്തി. എക്‌സ്‌റേ എടുത്തപ്പോഴാണ് വയറിനുള്ളില്‍ എന്തോ വസ്തു ഉള്ളതായി മനസ്സിലായത്. ഉടനെ തന്നെ ശസ്ത്രക്രിയ ചെയ്ത് മൊബൈല്‍ ഫോണ്‍ പുറത്തെടുക്കുകയായിരുന്നു.
ജോര്‍ദ്ദാന്‍ പാര്‍ലമെന്റംഗമായ സലിം അല്‍ ബട്ടയ്‌ന ഈ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ഗവണ്‍മെന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ് ഹനാന്റെ കഥയെന്നാണ് ജോര്‍ദ്ദാനിയന്‍ ആരോഗ്യമന്ത്രാലയത്തിന്റെ വക്താവായ ഹാത്തിം അല്‍ അസ്‌റേ പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha