തലച്ചോറിനുള്ളില് ദ്വാരവുമായി യുവതി!

നിന്റെ തലയ്ക്കകത്തെന്താ.. ആള്‍വാസമില്ലേ.. എന്നു ചോദിച്ചു കേട്ടിട്ടുണ്ടാവുമല്ലോ? ബുദ്ധിമോശമെന്തെങ്കിലും പ്രവര്‍ത്തിക്കുമ്പോഴാണ് മറ്റുള്ളവര്‍ അങ്ങനെ ചോദിക്കുന്നത്. ചുരുക്കത്തില്‍ തലയ്ക്കകത്ത് തലച്ചോര്‍ തന്നെയാണെങ്കില്‍ വിവേകത്തോടെ പെരുമാറുകയും പ്രവൃത്തിക്കുകയും ചെയ്യണമെന്നാണ് വിവക്ഷ.
യു.എസ്. ലെ ഒറിഗണ്‍ സംസ്ഥാനത്തിലെ പോര്‍ട്ട്‌ലാന്‍ഡിലുള്ള കോലെ കോഹന്‍ ജീവിതത്തില്‍ എത്ര തവണ കേട്ടിട്ടുണ്ടാവും മേല്പറഞ്ഞ ചോദ്യമെന്നോ? കാരണം ചെറിയ സംഖ്യകള്‍ തമ്മില്‍ കൂട്ടുവാനും കുറയ്ക്കുവാനും പോലും കഴിയില്ല. 26 - കാരിയായ കോഹന്. ക്ലോക്കു നോക്കി സമയം മനസ്സിലാക്കാനറിയില്ല.
തന്റെ നേര്‍ക്കു വന്നുകൊണ്ടിരിക്കുന്ന വാഹനം എത്ര ദൂരത്തിലാണെന്നോ ആ വാഹനം എത്തുന്നതിനു മുന്‍പ് ക്രോസ് ചെയ്തു കടക്കാനാവുമെന്നോ തിരിച്ചറിയാന്‍ അവള്‍ക്കു കഴിവില്ല.സ്‌കൂളിലായിരുന്നപ്പോള്‍ ഇംഗ്ലീഷിനു മിടുക്കിയായിരുന്നു കോഹന്‍. കണക്ക് പഠിത്തം അതികഠിനമായിരുന്നു താനും.
അവളെ ഡോക്ടര്‍മാരെ കാണിച്ചു. അവള്‍ക്ക് ശ്രദ്ധയില്ലായ്മ എന്ന തകരാറുണ്ട് എന്നു പറഞ്ഞ് മരുന്നു നല്കി. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഡിസ്ഓര്‍ഡറിന് ഇത്രകാലവും അവള്‍ മരുന്നു കഴിക്കുകയായിരുന്നു.
നീയെന്താ ഇങ്ങനെ ........... കുറച്ചു ശ്രദ്ധ കാണിച്ചുകൂടേ എന്ന് എല്ലാവരും ചോദിക്കാറുണ്ടായിരുന്നു. ഒടുവില്‍ കോഹന്‍ തന്നെ മുന്‍കൈയ്യെടുത്ത് തന്റെ തലയുടെ ഒരു എം.ആര്‍.ഐ. സ്‌കാന്‍ ചെയ്യണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു.
സ്‌കാന്‍ റിപ്പോര്‍ട്ട് കണ്ട ഡോക്ടറടക്കം എല്ലാവരും ഞെട്ടിപ്പോയി. അവളുടെ തലയുടെ ഇടതുഭാഗത്ത് തലച്ചോര്‍ തീര്‍ത്തും ഇല്ല. പകരം അവിടെ വലിയൊരു ദ്വാരമാണുള്ളത്. തലച്ചോറിന്റെ വലതുഭാഗമാണ് സജീവം. ഇതിനു ചികില്‍സയൊന്നുമില്ല. തലച്ചോറിന്റെ വലതുഭാഗം കൊണ്ട് കൂടുതല്‍ ജോലി ചെയ്യുക മാത്രമാണ് പോംവഴി.
അതിനായി പഠിപ്പിക്കുന്ന പ്രൊഫസറുടെ വലതുവശത്തിരിക്കുക. കമ്പ്യൂട്ടറുമായി ഇടപെടുമ്പോള്‍ ഫോള്‍ഡറുകളെല്ലാം ഡസ്‌ക്‌ടോപ്പിന്റെ ഇടതുഭാഗത്ത് ക്രമീകരിക്കുക എന്നിവയൊക്കെ ചെയ്താല്‍ തലച്ചോറിന്റെ ഇടതുഭാഗത്തു നിന്നു വരുന്ന വിവരങ്ങള്‍ വലതു ഭാഗത്തെക്കൊണ്ട് പ്രോസസ് ചെയ്യിക്കാനാവുമെന്നാണ് ഉപദേശിച്ചിരിക്കുന്നത്.
അവളുടെ തലച്ചോറിന്റെ ഇടതുഭാഗത്തു കണ്ട ദ്വാരം തലയോട്ടിയുടെ മുന്‍ഭാഗത്തായിരുന്നുവെങ്കില്‍ അവള്‍ മന്ദബുദ്ധിയാകുമായിരുന്നേനെ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഏതായാലും ഈ അവസ്ഥ കണ്ടുപിടിച്ചതുകൊണ്ട് ആശ്വാസമായി. എല്ലാ കാര്യങ്ങളും സാധാരണ എല്ലാവരേയും പോലെ കോഹനും ചെയ്യണം എന്ന് ആര്‍ക്കും നിര്‍ബന്ധമില്ലാതായി. ഇത്തരമൊരു രോഗമുള്ള മറ്റൊരാളെങ്കിലുമുള്ളതായി ഇതു കണ്ടുപിടിച്ചതിനുശേഷമുള്ള കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ കേട്ടിട്ടില്ല എന്ന് കോഹനും പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha