കാത്തിരിപ്പിനു ഫലമുണ്ടായി!

ഒരു കഫേയിലെ ബുക്ക് ഷെല്‍ഫില്‍ നിന്നും വെറുതെ മറിച്ചുനോക്കാനായി ജേസണ്‍ ഡാങ് ഒരു പുസ്തകം വലിച്ചെടുത്തതാണ്. 2014 ഫെബ്രുവരിയിലാണ് ഇത് നടന്നത്. ആ പുസ്തകത്തിനുള്ളില്‍ ഒരു കുറിപ്പുണ്ടായിരുന്നു.
\' അഭിനന്ദനങ്ങള്‍ , ഈ കുറിപ്പ് നിങ്ങളാണ് കണ്ടെത്തിയത്. 2015 മേയ് 27-ാം തീയതി ഇതേ സ്ഥലത്ത് എത്തുകയാണെങ്കില്‍ 300 ഡോളര്‍ ഞാന്‍ നിങ്ങള്‍ക്കു തരും\' എന്നാണ് ആ കുറിപ്പിലുണ്ടായിരുന്നത്. പരസ്പരം മനസ്സിലാക്കുന്നതിനായി ഒരു കോഡ് വാക്കും അതിലുണ്ടായിരുന്നു. ജേസണ്‍ അന്നുതന്നെ ആ കുറിപ്പിന്റെ ചിത്രം റെഡിറ്റ്.കോം-ല്‍ അപ് ലോഡ ചെയ്തു.
തുടര്‍ന്ന് 2014 ജൂലൈയില്‍ ജേസണ്‍ വീണ്ടും അതേ കഫേയിലെത്തി. ആ പുസ്തകവും അതിനുള്ളിലെ ആ കുറിപ്പും അന്നുമുണ്ടായിരുന്നു. അന്ന് ജേസണ്‍ ആ കുറിപ്പിന് മറ്റൊരു ഓഫര്‍ എഴുതിച്ചേര്‍ത്തു.
2015 മേയ് എന്നത് വളരെ നീണ്ട ഒരു കാലയളവാണ് എന്നും 2014-ലെ ജൂലൈ 29ലേക്ക് തീയതി മാറ്റിയാല്‍ എനിക്കു നിങ്ങള്‍ 200 ഡോളര്‍ തന്നാല്‍ മതിയെന്നും പകരം ഞാന്‍ നിങ്ങള്‍ക്ക് ഒരു ഡ്രിങ്ക് വാങ്ങിത്തരാമെന്നും എഴുതി കുറിപ്പ് തിരികെ വച്ചു. എന്നാല്‍ ജേസണ്‍ന്റെ കുറിപ്പിന് പ്രതികരണമൊന്നും കിട്ടിയില്ല.
ഇതും റിഡിറ്റില്‍ അപ് ലോഡ്‌ചെയ്തിരുന്നതിനാല്‍ ദിവസവും റിഡിറ്റ് ഉപയോക്താക്കള്‍ അതിന്റെ അപ് ഡേറ്റ് ചോദിച്ചുകൊണ്ടിരുന്നു. കൂടാതെ ഇടയ്ക്കിടെ അവര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യും; 2015 മേയ് 27 മറക്കരുത്. അന്ന് അവിടെ പോയിട്ട് എന്തുസംഭവിക്കുമെന്ന് ഞങ്ങളെ അറിയിക്കണമെന്ന് റിഡിറ്റിലൂടെ അവര്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു.
ഏതായാലും കാത്തിരുന്ന് കാത്തിരുന്ന് 2015 ലെ മേയ് 27 വന്നെത്തി. മിനിഞ്ഞാന്ന് കഫേ തുറന്നപ്പോള്‍ത്തന്നെ ജേസണ്‍ കഫേയിലെത്തിയിരുന്നു. കൗണ്ടറിലുള്ളവരോട് ഇന്നുമുഴുവനും അവിടെത്തന്നെയുണ്ടാവുമെന്ന് പറഞ്ഞ് കുറിപ്പ് കാട്ടുകയും ചെയ്തു. ജേസണ്‍ ഇരുന്ന മേശയുടെ മുകളില്‍ എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ നിങ്ങളുടെ കുറിപ്പും കോഡും എന്റെ കൈയ്യിലുണ്ടെന്നും എഴുതി വച്ചിരുന്നു.
അന്നുമുഴുവന്‍ റിഡിറ്റില്‍ നിന്നും അടിയ്ക്കടി അപ്‌ഡേഷന്‍ ചോദിച്ചുകൊണ്ടിരുന്നു. എന്നാല്‍ കുറിപ്പ് എഴുതിയ ആള്‍ മാത്രം വന്നില്ല. എന്നാല്‍ റിഡിറ്റ് ഉപയോക്താക്കളിലൊരാള്‍ ആ കഫേയിലെത്തി 10 ഡോളര്‍ അവനു സമ്മാനമായി നല്‍കി. റിഡിറ്റ് ഉപഭോക്താക്കളില്‍ പലരില്‍ നിന്നുമായി 3 പിസ ജേസണിനായി ആ കഫേയില്‍ ഡെലിവര്‍ ചെയ്യപ്പെട്ടു.
അവരുടെ വക ആശംസാകാര്‍ഡുകളും അവനെത്തേടി ആ കഫേയിലെത്തി.സ്‌ക്രൂ അറ്റാക്ക് എന്ന വെബ്‌സൈറ്റുകാര്‍ അവനെ സന്ദര്‍ശിച്ച് കുറേയധികം സാധനങ്ങള്‍ അവനു സമ്മാനിച്ചു.
സമയം നീണ്ടപ്പോള്‍ ആ കഫേയുടെ ചുറ്റുപാടുമുള്ള ഒരു സംഘം റിഡിറ്റ് ഉപഭോക്താക്കള്‍ അവനോടൊപ്പം പാര്‍ട്ടി ആഘോഷിക്കാന്‍ അവിടെ എത്തിച്ചേരുകയും ചെയ്തു. ഒടുവില്‍ അവന്‍ ആ കോഡ് വാക്കു വെളിപ്പെടുത്തി. ഗ്രേപ്‌സ് ആര്‍ ടേസ്റ്റി എന്നായിരുന്നു ആ കോഡ്!
ചുരുക്കത്തില്‍ കുറിപ്പെഴുതിയ ആളുടെ 300 ഡോളര്‍ കിട്ടിയില്ലെങ്കിലും അതിലും അധികം തുകയുടെ സമ്മാനങ്ങളുമായാണ് ജേസണ്‍-ന്റെ ഒരു വര്‍ഷത്തിലധികം നീണ്ട കാത്തിരിപ്പ് അവസാനിച്ചത്.
ജേസണോടൊപ്പം കാത്തിരുന്ന റിഡിറ്റ് ഉപഭോക്താക്കളുടെ കാര്യം കൂടി പരിഗണിക്കുകയാണെങ്കില്‍ സോഷ്യല്‍ മാധ്യമങ്ങള്‍ക്ക് ഇപ്പോഴുള്ള സ്വാധീനം നിസ്സാരമല്ലെന്നു മനസ്സിലാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha