ഔദ്യോഗിക ബഹുമതികളോടെ താറാവിന് ശവസംസ്‌കാരം!

യുകെയിലെ സോമര്‍സെറ്റിലെ ക്രോംപ്ടണ്‍ മാര്‍ട്ടിന്‍ എന്നത് ഒരു കൊച്ചു ഗ്രാമമാണ്. ഡെസ്‌മോണ്ട് താറാവായിരുന്നു ആ പ്രദേശത്തിന്റെ ഐശ്വര്യം എന്നു പറഞ്ഞാല്‍ ആരും എതിര്‍ക്കില്ല. ആരുടെയും വീട്ടില്‍ വളര്‍ത്തുന്ന താറാവായിരുന്നില്ല ഡെസ്‌മോണ്ട്. ഗ്രാമത്തിലെ ഒരു കുളമായിരുന്നു അവന്റെ വാസസ്ഥലം. ഒന്നും രണ്ടും വര്‍ഷമൊന്നുമല്ല അവന്‍ ആ കുളത്തില്‍ ചെലവഴിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി അവന്‍ ആ കുളത്തിലാണ് ജീവിച്ചത്.
ഗ്രാമത്തില്‍ മറ്റൊരു പക്ഷിയെയും നിലത്തിറങ്ങാന്‍ അനുവദിക്കാറുണ്ടായിരുന്നില്ല. മുര്‍ഹെന്‍ എന്ന ജലപ്പറവയെ അവന്റെ കുളത്തിലിറങ്ങാന്‍ ഡെസ്‌മോണ്ട് സമ്മതിക്കാറുണ്ടായിരുന്നില്ല.
ഗ്രാമത്തിലെ വീടുകളില്‍ അധികം വരുന്ന വളിച്ച റൊട്ടി കഴിച്ചു തീര്‍ക്കാന്‍ അവനുള്ള കഴിവ് ഗ്രാമവാസികളെ അതിശയിപ്പിച്ചിരുന്നു. എന്നാല്‍ എല്ലാം വളരെ പെട്ടെന്ന് അവസാനിച്ചതിന്റെ ഞെട്ടലിലാണ് ഗ്രാമം. രണ്ടു ദിവസം മുമ്പ് കുളക്കരയില്‍ അവന്റെ തൂവലുകള്‍ മാത്രം കാണപ്പെട്ടപ്പോള്‍ അവര്‍ക്കു മനസ്സിലായി ഡെസ്മണ്ടിനെ കുറുക്കന്‍ പിടിച്ചെന്ന്.
പിന്നെ അവന്റെ സ്മരണ നിലനിര്‍ത്താനായി എന്താണു ചെയ്യേണ്ടതെന്നായി ആലോചന. ഒരു പ്രാദേശിക സൊസൈറ്റിയുടെ പേര് ഡെസ്‌മോണ്ട് എന്നാക്കി മാറ്റി. അവിടത്തെ പള്ളിയിലെ ഫ്‌ലാഗ് പകുതി താഴ്ത്തി കെട്ടി. അവനു വേണ്ടി പ്രത്യേകം സംഘടിപ്പിച്ച അനുസ്മരണയോഗങ്ങളില്‍ അനുശോചന സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു. അവന്റെ വിയോഗം നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് വെസ്റ്റേണ്‍ ഡെയ്‌ലി പ്രസ്സിനോട് ഗ്രാമത്തിലെ അന്തേവാസികളിലൊരാള്‍ പറഞ്ഞത്.
അവിടത്തെ മദ്യശാലയില്‍ അവന്റെ കടന്നു പോകല്‍ വിവരം നോട്ടീസ് ബോര്‍ഡിലിട്ടിരുന്നു. ആ ദു:ഖം ആചരിക്കാന്‍ അവിടെ ഒത്തു ചേരുന്ന എല്ലാവരും താറാമുട്ടയിട്ടിട്ടുള്ള വിസ്‌കി കുടിയ്ക്കാനാണ് ഉദ്ദേശിക്കുന്നതത്രേ. ഡെസ്മണ്ടിന്റെ ടൈം എന്നു പറഞ്ഞാല്‍ മതിയല്ലേ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha