കാര്‍ വാങ്ങാന്‍ സ്വന്തം കുഞ്ഞിനെ വിറ്റ് അമ്മയും അച്ഛനും; പൊലീസില്‍ പരാതി നല്‍കി കുഞ്ഞിന്റെ മുത്തച്ഛനും മുത്തശ്ശിയും; പിന്നില്‍ കുട്ടികളെ വാങ്ങുന്ന മുംബൈ മാഫിയാ സംഘമെന്ന് സംശയം; ആണ്‍ക്കുട്ടികള്‍ക്ക് ഒന്നരലക്ഷം രൂപവരെയും പെണ്‍ക്കുട്ടികള്‍ക്ക് 60000 രൂപവരെ നല്‍കുന്നു

കാര്‍ വാങ്ങാന്‍ സ്വന്തം കുഞ്ഞിനെ വിറ്റ് ഒരു അമ്മയും അച്ഛനും. ഉത്തര്‍പ്രദേശിലെ കണ്‍പൂരിലാണ് സംഭവം. തങ്ങളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അവര്‍ ഒന്നര ലക്ഷം രൂപക്കാണ് വിറ്റത്. ആ തുക ഉപയോഗിച്ച് ദമ്പതികള്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാറും വാങ്ങി.
കുഞ്ഞിന്റെ മുത്തച്ഛനും മുത്തശ്ശിയും നല്‍കിയ പരാതിയിലാണ് സംഭവം പുറംലോകമറിഞ്ഞത്. മൂന്ന് മാസം മുമ്പാണ് ഇവരുടെ മകള്‍ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ അടുത്തിടെ കാര്‍ വാങ്ങാനായി മകളും മരുമകനും ഒന്നരലക്ഷം രൂപയ്ക്ക് ഒരു വ്യവസായിക്ക് കുഞ്ഞിനെ വിറ്റെന്നായിരുന്നു ഇവരുടെ പരാതി.
തുടര്‍ന്ന് പൊലീസ് ദമ്പതിമാരെ കഴിഞ്ഞദിവസം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതോടെയാണ് സത്യം പുറത്തറിഞ്ഞത്. ദമ്പതിമാര്‍ അടുത്തിടെ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയതായും കുഞ്ഞ് ഇപ്പോഴും വ്യവസായിയുടെ കൈയിലാണെന്നും പൊലീസ് പറഞ്ഞു.
കുഞ്ഞുങ്ങളെ വിലകൊടുത്തു വാങ്ങുന്ന മാഫിയാ സംഘം ഉത്തര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമാണെന്ന വാര്‍ത്ത കഴിഞ്ഞ ജനുവരിയില്‍ പുറത്ത് വന്നിരുന്നു. ഇവര്‍ മുംബൈ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആണ്‍ക്കുട്ടികള്‍ക്ക് ഒന്നരലക്ഷം രൂപവരെയും പെണ്‍ക്കുട്ടികള്‍ക്ക് 60000 രൂപവരെയും നല്‍കിയാണ് രക്ഷിതാക്കളില്‍ നിന്നും സംഘം കുട്ടികളെ വാങ്ങുന്നത്.
എന്നാല്‍ ഇവര്‍ കുട്ടികളെ എന്തു ചെയ്യുന്നു. സംഘത്തിന് പിന്നില്‍ ആരൊക്കെ എന്നതു സംബന്ധിച്ച് പൊലീസിന് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഈ കേസും ഇത്തരം സംഘമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha