മകൾ ചെയ്യുന്ന ആ ഒരൊറ്റ കാര്യം മാത്രം ഭര്‍ത്താവിന് ഇഷ്ടമല്ല! അദ്ദേഹം അതിനെ എതിര്‍ക്കും.. നാളുകൾക്ക് ശേഷം വെളിപ്പെടുത്തലുമായി നടി നിത്യ ദാസ്

വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുണ്ട്.
2001 ല്‍ പുറത്തിറങ്ങിയ 'ഈ പറക്കും തളിക' എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്. പിന്നീട് ബാലേട്ടന്‍, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്‍, കുഞ്ഞിക്കൂനന്‍, കഥാവശേഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
2007 ല്‍ പുറത്തിറങ്ങിയ 'സൂര്യകിരീട'മാണ് അവസാനം അഭിനയിച്ച സിനിമ.വിവാഹശേഷം മിനി സ്ക്രീനില്‍ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാള്‍ ആണ് ഭര്‍ത്താവ്.
ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളും നമന്‍ സിങ് ജംവാളുമാണ് മക്കള്‍. വിവാഹത്തോടെ വർഷങ്ങളോളം സിനിമയില്‍ നിന്ന് മാറി നിന്ന താരം ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ കൂടി തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. മകള്‍ക്കൊപ്പമുള്ള ഡാന്‍സ് വിഡിയോകള്‍ ഒക്കെയാണ് നിത്യ പങ്കുവെക്കാറുള്ളത്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്നെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പറയുകയാണ് താരം.
ഞാനും നുന്നുവും വല്ലപ്പോഴും റീല്‍സ് ചെയ്യാറുണ്ട്. എന്നാല്‍ അതൊന്നും അരവിന്ദിന് ഇഷ്ട്ടം അല്ല എന്നാണ് രസം. നിന്നുവിന്റെ പഠിത്തവും ഓണ്‍ലൈന്‍ ആയിട്ടാണ്. എടുത്തതിന് വേണ്ടി ദിവസം വലിയ ഒരു സമയം തന്നെ ഫോണില്‍ ചെലവഴിക്കണം. അത് കഴിഞ്ഞു ഇത്തരം ആവശ്യങ്ങള്‍ക്കും ഫോണ്‍ ഉപയോഗിക്കേണ്ട എന്നാണു അരവിന്ദ് പറയുന്നത്.
എന്നാല്‍ അവളുടെ സ്വഭാവം നേരെ ഓപ്പോസിറ്റ് ആണ്. അവളുടെ ഡാന്‍സ് വിഡിയോകളും ഫോട്ടോസുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ അവള്‍ക്ക് വലിയ ഉത്സാഹം ആണ്.
എന്നാല്‍ അവള്‍ അവളുടെ ഇഷ്ട്ടം പോലെ ഒന്നും ചെയ്യാറില്ല. അച്ഛന് ഇഷ്ട്ടം അല്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അച്ഛന്റെ സമ്മതം കിട്ടിയിട്ടേ അവള്‍ അതൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളു. അത് പോലെ നിന്നുവിന് ഇഷ്ട്ടം അല്ലാത്ത മറ്റൊരു കാര്യം കൂടി ഉണ്ട്.
എന്നെ കണ്ടാല്‍ അവളുടെ ചേച്ചി ആണെന്ന് പറയുമല്ലോ എന്ന് മറ്റുള്ളവര്‍ പറയുന്നത്. അത് കേള്‍ക്കുന്നതേ അവള്‍ക്ക് ഇഷ്ട്ടം അല്ല. അതിനു ഞാന്‍ അവളെ കളിയാക്കാറുണ്ട്. ആണ്‍കുട്ടികള്‍ ചോദിക്കുമ്ബോള്‍ എങ്കിലും ചേച്ചി ആണെന്ന് പറഞ്ഞു കൂടായോ എന്ന് ചോദിച്ച്. അപ്പോള്‍ അവള്‍ കൊച്ചുകുട്ടിയെ പോലെ ദേക്ഷ്യപ്പെടും എന്നും നിത്യ പറഞ്ഞു.
https://www.facebook.com/Malayalivartha