വമ്പൻ ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നു പോയി; ഭൂമിയിൽ മുട്ടിയിരുന്നെങ്കിൽ എല്ലാം തവിടുപ്പൊടി ; വമ്പൻ അപകടം ഒഴിവായത് ഇങ്ങനെ ; നാസയുടെ നടുക്കുന്ന വെളിപ്പെടുത്തൽ

നമ്മൾ അറിയാത്ത പലതും ഈ ഭൂമിയിൽ നടക്കുന്നുണ്ട്..... ചിലതൊക്കെ അറിഞ്ഞാൽ നമ്മുടെ ചങ്ക് പൊട്ടിപ്പോകും... അത്രയ്ക്കും ഭയാനകമായ കാര്യങ്ങളാണ് നമ്മൾ കാണാത്ത മണ്ഡലങ്ങളിൽ സംഭവിക്കുന്നത്..... ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിച്ചുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് കേട്ടുകേൾവി പോലും ഉണ്ടാകില്ല നമ്മിൽ പലർക്കും.
ഭൂമിയിൽ പതിച്ച ഒരു ഛിന്നഗ്രഹത്തിന്റെ ആഘാതത്തിലും തുടർപ്രതിഭാസങ്ങളിലുമാണ് ദിനോസറുകൾ ഈ ഭൂമിയിൽ നിന്നു പോയത് എന്നകാര്യം നമുക്കറിയാം. ഏകദേശം ആറരക്കോടി വർഷം മുൻപ് ആയിരുന്നു ഇത് സംഭവിച്ചത്.
ഭൂമിയിൽ പല തവണ ഛിന്നഗ്രഹങ്ങൾ പതിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവയുടെ ആഘാതം അവ പതിച്ച സ്ഥലങ്ങളിൽ ഉണ്ടായ കുഴികളുടെ ആഴത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.അങ്ങനെയുള്ള ഒരു സംഭവം ആണ് ഇപ്പോൾ പറയാൻ പോകുന്നത്..
വമ്പൻ ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നു പോയി... ഭൂമിയിൽ ഒന്ന് തൊട്ടിരുന്നുവെങ്കിൽ ചിന്നഭിന്നമായി പോകുമെന്ന തരത്തിലുള്ള ചിന്നഗ്രഹമാണ് കടന്നു പോയത്....2021 എസ് ജി എന്നാണ് ഇതിന് ഇട്ടിരിക്കുന്ന പേര്.
32 നിലക്കെട്ടിടത്തിന്റെ അത്ര വലുപ്പം ഉണ്ട്. ലോകത്തെ പ്രമുഖരായ ജ്യോതിശാസ്ത്ര, ബഹിരാകാശ, വാനനിരീക്ഷണ സ്ഥാപനങ്ങൾക്കൊന്നും എന്തിന് നാസയ്ക്ക് പോലും ഇതു കണ്ടെത്താൻ കഴിഞ്ഞില്ല എന്നതാണ് പരിതാപകരമായ കാര്യം.
കടുത്ത സൂര്യപ്രകാശമുണ്ടായിരുന്ന സമയത്താണ് ഇത് കടന്നു പോയത് അതുകൊണ്ടാണ് ഇതിനെ കണ്ടെത്താൻ കഴിയാതിരുന്നത്. സൂര്യനിൽ നിന്നു ഭൂമിയിലേക്കുള്ള ദിശയിലാണ് ഈ ചിന്ന ഗൃഹം വന്നത്. ഗ്രീൻലാൻഡിനും കാനഡയ്ക്കും മുകളിലൂടെയായിരുന്നു ഈ ഗൃഹം കടന്നുപോയത്. ഭൂമിക്കും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ പകുതി ദൂരം ഭൂമിയുടെ പരപ്പിൽ നിന്നും പാലിച്ച് കടന്നു പോയത് കൊണ്ട് മാത്രമാണ് വമ്പൻ അപകടം ഒഴിവായത്.
ഈ മാസം തന്നെ ഇതു രണ്ടാമത്തെ തവണയാണ് ഇത്തരമൊരു ഛിന്നഗ്രഹം കടന്നുപോകുന്നത് എന്നതാണ് വളരെ ശ്രദ്ധേയമായ മറ്റൊരു കാര്യം. അരിസോണയിലുള്ള ജ്യോതിശ്ശാസ്ത്രജ്ഞർ സെപ്റ്റംബർ ഏഴിനു '2021ആർഎസ്2 'എന്ന ഛിന്നഗ്രഹം ഇതേ ദിശയിൽ ഭൂമിക്കരികിലൂടെ കടന്നു പോയത് കണ്ടായിരുന്നു.
ഭൂമിയോട് തൊട്ട് അരികിലെത്തിയപ്പോൾ മാത്രമാണ് ഇവർക്കിത് കാണാൻ കഴിഞ്ഞത്. എന്നാൽ അന്ന് കടന്നുപോയത് ചെറിയ ഛിന്നഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ ഭൂമിയിലേക്കു പതിച്ചിരുന്നെങ്കിൽ വലിയ നാശനഷ്ടങ്ങൾ ഒന്നും തന്നെ സംഭവിക്കില്ലായിരുന്നു
പക്ഷേ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ചിന്ന ഗൃഹത്തിന്റെ അതായത് 2021 എസ്ജിയുടെ കാര്യത്തിൽ അ ങ്ങനെ അല്ല സംഭവിക്കുക. വമ്പൻ വലുപ്പവും മണിക്കൂറിൽ 90000 കിലോമീറ്റർ വേഗവുമുള്ള ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ ഈ ഛിന്നഗ്രഹമെങ്ങാനും ഭൂമിയിൽ പതിച്ചിരുന്നെങ്കിൽ വമ്പൻ ദുരന്തം മാനവരാശി നേരിടേണ്ടി വരുമായിരുന്നു.
2013ൽ റഷ്യയിൽ ഷെല്യബിൻസ്കിൽ ഒരു ഛിന്നഗ്രഹം ഇടിക്കുകയും ഇതു പുറപ്പെടുവിച്ച ഊർജതരംഗങ്ങൾ മൂലം നിരവധിപ്പേർ ആശുപത്രിയിലാകുകയും ചെയ്തു. എന്നാൽ ഇത് ഉൽക്കയാണെന്നും സംശയിക്കുന്നുണ്ട്. പക്ഷേ അത് വെറും ഒരു ചെറിയ സംഭവം മാത്രമാണ്.
https://www.facebook.com/Malayalivartha