താറാവ് അടയിരുന്ന് മുട്ടവിരിയിച്ചു

അടയിരിക്കുന്ന താറാവോ? പിടക്കോഴികളുടെ വകുപ്പില്‍ കൈവച്ചിരിക്കുന്നത് കുട്ടനാട്ടിലെ വടക്കന്‍ വെളിയനാടുനിന്നുള്ള അമ്മത്താറാവാണ്.വിശ്വസിച്ചാലേ പറ്റൂ; വാര്‍ത്ത സത്യമാണ്. താറാവ് അടയിരുന്ന് മുട്ടവിരിയിച്ചു. ഏഴുകുഞ്ഞുങ്ങളും അമ്മയും സുഖമായിരിക്കുന്നു.
സലിഭവനുമുന്നില്‍ ഇപ്പോള്‍ വലിയ തിരക്കാണ്. അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ച അമ്മയെകാണാന്‍! രണ്ട് പിടത്താറാവുകള്‍ ഇവിടുണ്ട്. മുട്ടയിട്ടശേഷം രണ്ടും ഒന്നിച്ച് അടയിരിക്കുന്നത് കണ്ടപ്പോള്‍ വെറുടെ മടിപിടിച്ചിരിക്കുകയാണെന്നാണ് വീട്ടുകാര്‍ കരുതിയത്.
മടിച്ചി താറാവേ എന്നൊക്കെ കുട്ടികള്‍ വിളിക്കുകയും ചെയ്തു. പിന്നെ മനസിലായിതുടങ്ങി, ഇത് വെറുതെ ഇരിക്കുകയല്ല; അടയിരിക്കുക തന്നെയാണെന്ന്! അപ്പോള്‍ ഒരു താറാവിനെ വീട്ടുകാര്‍ എടുത്തുമാറ്റി. ഒന്‍പതുമുട്ടയുണ്ടായിരുന്നു. ഇരുപത്തിയേഴാം ദിവസം മുട്ടപൊട്ടിച്ച് താറാവു കുഞ്ഞുങ്ങള്‍ പുറത്തെത്തി.
ഇവയെ ഇപ്പോള്‍ മുറ്റത്ത് ഇറക്കിയിരിക്കുന്നത് ഇതുപോലെയുള്ള ഫോട്ടോ ഷൂട്ടിനുള്ള സൗകര്യത്തിനു വേണ്ടി മാത്രമാണ്. ക്യാമറക്കാര്‍ മടങ്ങുമ്പോള്‍ അമ്മയേയും മക്കളേയും കൂട്ടിലാക്കും. ഇല്ലെങ്കില്‍ കുഞ്ഞിപപ്പുകള്‍ കായലിലെ വെള്ളത്തില്‍ കുതിര്‍ന്ന് മുങ്ങും. അല്ലെങ്കില്‍ കള്ളക്കണ്ണെറിഞ്ഞ് മരത്തിലിരിക്കുന്ന കാക്കയോ പരുന്തോ റാഞ്ചും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha