അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും വാര്‍ത്തയില്‍

അമൂല്യമായ ഗോരോചനക്കല്ല് നഗരത്തില്‍ അലഞ്ഞുനടന്ന കാളയുടെ വയറ്റില്‍നിന്നു കണ്ടെത്തി. വടക്കേചിറയ്ക്ക് സമീപം അറ്റ്‌ലസ് രാമചന്ദ്രന്റെ സ്ഥലത്ത് കോര്‍പറേഷന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാളയുടെ വയറ്റില്‍ നിന്നാണ് കല്ല് കണ്ടെത്തിയത്. ഇന്നലെ കാള ചത്തിനെത്തുടര്‍ന്ന് മണ്ണുത്തി വെറ്ററിനറി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയപ്പോഴാണ് പിത്തസഞ്ചിയില്‍ നിന്ന് ഗോരോചനക്കല്ല് കണ്ടെത്തിയത്.
അരക്കിലോ തൂക്കം വരുന്ന കല്ലിനു പത്തു ലക്ഷത്തോളം രൂപ വിലമതിക്കുമെന്നാണ് വിലയിരുത്തുന്നത്. പശുക്കളില്‍ അത്യപൂര്‍വമായി മാത്രം കാണുന്ന പ്രതിഭാസമാണ് ഗോരോചനക്കല്ലെന്നും സമീപകാലത്തൊന്നും ഇത്തരമൊരു അനുഭവമില്ലെന്നും വെറ്ററിനറി ഡോക്ടര്‍ പി.ബി ഗിരിദാസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ തൃശൂര്‍ പൂരത്തോടനുബന്ധിച്ച് അലഞ്ഞുനടക്കുന്ന കന്നുകാലികളെ തളയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ കാളയെ കോര്‍പറേഷന്‍ പിടികൂടിയത്. കമ്പി കൊണ്ട് കുടുക്കിട്ടതിനെ തുടര്‍ന്ന് കാളയുടെ മുന്‍കാലിലെ കുളമ്പ് അറ്റുപോവുകയും പഴുപ്പ് ബാധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പീപ്പിള്‍ ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ (പോസ്)പ്രവര്‍ത്തകര്‍ കാളയെ ഏറ്റെടുത്തു. ചികില്‍സ കഴിഞ്ഞതോടെ കോര്‍പറേഷന്‍ അധികൃതര്‍ കാളയെ ഏറ്റെടുത്ത് അറ്റ്‌ലസ് രാമചന്ദ്രന്റെ പറമ്പില്‍ കെട്ടിയിട്ടു തീറ്റനല്‍കി സംരക്ഷിച്ചുവരികയായിരുന്നു.
അതേസമയം, കല്ലിന്റെ അവകാശത്തെ ചൊല്ലി വെറ്ററിനറി ഡോക്ടര്‍മാരും മൃഗക്ഷേമ പ്രവര്‍ത്തകരും തര്‍ക്കത്തിലാണ്. കല്ല് വെറ്ററിനറി മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വയ്ക്കാമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും മൃഗക്ഷേമ പ്രവര്‍ത്തകര്‍ അതിനു തയാറായില്ല. കല്ല് കാളയെ സംരക്ഷിച്ച തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ഇവരുടെ വാദം. തര്‍ക്കത്തെ തുടര്‍ന്നു കോര്‍പറേഷന്‍ വെറ്ററിനറി സര്‍ജന്‍ ഡോ.മിഥുന്‍ ഗോരോചനക്കല്ല് ഏറ്റെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha