കുടുംബശ്രീയുടെ ബസ് സര്‍വീസിനു പേര് കൊച്ചി ക്വീന്‍

കുടുംബശ്രീ വനിതകള്‍ ബസ് സര്‍വീസ് നടത്തുന്നു, കൊച്ചിയില്‍. കുടുംബശ്രീ ട്രാവല്‍സ് എന്നാവും ഇതിനു പേരെന്നു കരുതിയെങ്കില്‍ തെറ്റി. കുടുംബശ്രീ റാണിമാര്‍ അവരുടെ ബസ് സര്‍വ്വീസിന് അതിലും മികച്ചൊരു പേര് തന്നെ കണ്ടെത്തി. കൊച്ചി ക്വീന്‍! മെട്രോ ക്വീന്‍ എന്നായിരുന്നു ബസുകള്‍ക്കിടാന്‍ ആദ്യം കണ്ടുവച്ചിരുന്ന പേര്. കൊച്ചി കോര്‍പറേഷന്റെ സഹായത്തോടെ കുടുംബശ്രീ മിഷനു കീഴിലുള്ള മൂന്നു സിഡിഎസുകളുടെ നേതൃത്വത്തിലാണ് സര്‍വീസ് തുടങ്ങുന്നത്.
രണ്ടാഴ്ചയ്ക്കകം ആദ്യത്തെ രണ്ടു ബസുകള്‍ ഓടിത്തുടങ്ങും. നഗരസഭയും ബിപിസിഎല്ലുമാണ് പദ്ധതിയുടെ നെടുംതൂണുകള്‍. ബിപിസിഎല്‍ 24 ലക്ഷം രൂപ നല്‍കി. നഗരസഭാ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒമ്പതു ലക്ഷം രൂപയും അനുവദിച്ചു. ആറു ലക്ഷം വീതം മൂന്നു സിഡിഎസുകളിലെയും ഗുണഭോക്താക്കള്‍ ബാങ്ക് വായ്പയെടുത്തു.
14 ലക്ഷം രൂപവീതം ബസുകള്‍ക്കു ചെലവായി. നികുതിയും ഇന്‍ഷുറന്‍സും ഇതില്‍ പെടുന്നില്ല. പെരുമ്പാവൂരിലെ ടെക്‌നോസൈനില്‍ രണ്ടു ബസുകളുടെ നിര്‍മാണം പൂര്‍ത്തിയായി. റൂട്ടുകള്‍ക്കുള്ള അനുമതി ഈയാഴ്ച ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു കുടുംബശ്രീ പ്രോജക്ട് ഓഫിസര്‍ എ. നിഷ അറിയിച്ചു.
തുടക്കത്തില്‍ രണ്ടു ബസുകള്‍ സര്‍വീസ് നടത്തുന്നതിന് ഹൈക്കോടതി-പറവൂര്‍- വൈറ്റില-പറവൂര്‍, വൈറ്റില- കാക്കനാട്-കളമശേരി-പാതാളം-ഇടയാര്‍-പാനായിക്കുളം-കൂനമ്മാവ് എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്ന റൂട്ടുകള്‍.
മൂന്നാമത്തെ ബസിന്റെ ഷാസി എത്തി. ബോഡി നിര്‍മാണം ഉടനെ ആരംഭിക്കും. ഉടമസ്ഥാവകാശം അഞ്ചുപേര്‍ വീതമടങ്ങുന്ന മൂന്നു സിഡിഎസുകള്‍ക്ക്. വനിതകള്‍ക്ക് ഡ്രൈവിങ് പരിശീലനം നേരത്തേ തുടങ്ങിയിരുന്നു. നിലവില്‍ ഹെവി ഡ്രൈവിങ് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ് എന്നിവ സ്വന്തമായുണ്ട്. അതിനാല്‍ വനിതകള്‍ തന്നെയാവും ബസ് ഓപ്പറേറ്റ് ചെയ്യുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha