ഹിന്ദു ആചാരപ്രകാരം അന്ത്യകര്‍മം ചെയ്തത് ഒരു മുസ്ലിം സഹോദരന്‍

ഛത്തീസ്ഗഡിലെ ഹര്‍ദയില്‍ മരണമടഞ്ഞ പ്രിയസുഹൃത്തിനു വേണ്ടി, ഹിന്ദു ആചാരപ്രകാരമുള്ള അന്ത്യകര്‍മങ്ങള്‍ ചെയ്തത് ഒരു മുസ്ലീം യുവാവ് ആയിരുന്നു. അങ്ങനെ മനുഷ്യത്വത്തിനു മുകളിലല്ല ഒരു മതവുമെന്നു തെളിയിച്ചു ഈ യുവാവ്.
മരണമടഞ്ഞ സന്തോഷ് സിംഗിന് ഭാര്യയും എട്ടുവയസു പ്രായമുള്ള ഒരു മകളുമാണുള്ളത്. ചടങ്ങുകള്‍ നടത്താനും മൃതദേഹം സംസ്‌കരിക്കാനുമുള്ള പണം എങ്ങനെ കണ്ടെത്തും എന്ന ആശങ്കയിലിരിക്കുമ്പോഴാണ് സഹായവുമായി റസാഖ് ഖാന്‍ തിക്കാരി എന്ന അയല്‍ക്കാരന്‍ എത്തിച്ചേരുന്നത്.
ചടങ്ങുകളെല്ലാം നടത്തുന്നതിനൊപ്പം ഹിന്ദു ആചാരപ്രകാരമുള്ള കര്‍മങ്ങളും ഈ ഇസ്ലാം വിശ്വാസി തന്നെയാണു ചെയ്തത്. മതം ഒരിക്കലും സൗഹൃദത്തിനു തടസമാകരുതെന്നു വിശ്വസിക്കുന്നയാളാണു താനെന്ന് റസാഖ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha