യജമാനത്തിയെ മൂര്‍ഖന്റെ ആ്രകമണത്തില്‍ നിന്നും രക്ഷിച്ച നായ മരണത്തിന് കീഴടങ്ങി

യജമാനയെ ആക്രമിക്കാന്‍ ശ്രമിച്ച മൂര്‍ഖനെ തുരത്താന്‍ ശ്രമിച്ച് മരണത്തിന് കീഴടങ്ങി ഒരു വളര്‍ത്തുനായ. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ സെന്തിയമ്പലം പ്രദേശത്താണ് സംഭവം.
തന്റെ പോമറേനിയന്‍ വളര്‍ത്തുനായയുടെ കരച്ചില്‍ കേട്ടാണ് യുവതി വീടിന് പുറത്തെത്തിയത്. പുറത്തെത്തിയ യുവതിയുടെ നേര്‍ക്ക് ഇഴഞ്ഞടുക്കുന്ന മൂര്‍ഖനെയായിരുന്നു യുവതി കണ്ടത്. പിന്നോട്ട് കാല്‍ വച്ചപ്പോള്‍ അനക്കം കണ്ട ദിക്കിലേക്ക് പാമ്പ് കൊത്താന്‍ ആഞ്ഞു. ഇതോടെ നായ മൂര്‍ഖന് നേരെ ചാടി വീഴുകയായിരുന്നു.
നായയ്ക്ക് നേരെ മൂര്‍ഖന്‍ വിഷം ചീറ്റുകയും കൊത്തുകയും ചെയ്തു. എന്നാല്‍ പത്തി ഉയര്‍ത്തി നിന്ന മൂര്‍ഖന്റെ പത്തിയില്‍ നായ കടിക്കുകയും കീഴ്‌പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മൂര്‍ഖന്റെ കൊത്തേറ്റ നായയുമായി യുവതി സമീപത്തെ മൃഗാശുപത്രിയില്‍ എത്തിയെങ്കിലും രക്ഷിക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha