വേനല്‍ക്കാലത്ത് ജനിക്കുന്നവര്‍ ഉയരമുള്ളവരാകുമെന്ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍

ഒരു കുഞ്ഞിനായി ശ്രമിക്കുന്ന ദമ്പതികള്‍ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതെന്ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ പറയുന്ന ഒരു കാര്യം, ഏതു മാസത്തില്‍ കുഞ്ഞു ജനിച്ചു വീഴണം എന്ന കാര്യത്തെ കുറിച്ച് ദമ്പതിമാര്‍ മുമ്പേ ആലോചിച്ചിരിക്കണം എന്നാണ്.
ചില പ്രത്യേക മാസങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ഉയരവും ആരോഗ്യവുമൊക്കെയുള്ള ശിശുക്കളായിരിക്കുമത്രേ. 4,50,000 ബ്രിട്ടീഷുകാരെ ഉള്‍പ്പെടുത്തി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയാണ് ഇതേകുറിച്ച് പഠനം നടത്തിയത്. വസന്തകാലത്തോടും വേനല്‍ക്കാലത്തോടും അടുപ്പിച്ച് ജനിച്ച കുഞ്ഞുങ്ങള്‍ ശക്തരും ഉയരമുള്ളവരുമായിരുന്നത്രേ. 9 മാസങ്ങളോളമുള്ള ഗര്‍ഭകാലത്തിലെ രണ്ടാമത്തെയും ഒന്നാമത്തേയും മൂന്നു മാസഘട്ടങ്ങളില്‍ അതായത് 3 മുതല്‍ ആറാം മാസം വരെയും , 6 മുതല്‍ ഒമ്പതാം മാസം വരെയുമുള്ള സമയങ്ങളില്‍ സൂര്യപ്രകാശത്തില്‍ നിന്നും ആരോഗ്യസംവര്‍ദ്ധകമായ വിറ്റാമിന്‍ ഡി അമ്മമാര്‍ കൂടുതല്‍ ആഗിരണം ചെയ്യുന്നുണ്ടത്രേ.
കാന്‍സര്‍,ടൈപ്പ് 1 ഡയബറ്റിസ്, മള്‍ട്ടിപ്പിള്‍ സ്ലീറോസിസ് എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി, ആരോഗ്യമുള്ള എല്ലുകള്‍ ഇവയൊക്കെ നല്‍കുവാന്‍ വിറ്റാമിന്‍ ഡി ക്കു കഴിയും. വേനല്‍ക്കാലത്തു ജനിച്ച പെണ്‍കുഞ്ഞുങ്ങള്‍ ഋതുമതി ആകാന്‍ അല്പം വൈകുമെന്ന് പഠനങ്ങള്‍ കണ്ടെത്തി. നേരത്തെ ഋതുമതി ആകുന്നവര്‍ക്ക് ഹൃദയരോഗങ്ങളും, പ്രമേഹവും പിടിപെടാന്‍ സാധ്യത കൂടുതലുണ്ടെന്നും തന്മൂലം വേനല്‍ക്കാലത്തു ജനിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതിയാണ് ഇതിലൂടെ വെളിവാകുന്നതെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
ജന്മമാസത്തിന് കുട്ടിയുടെ വികാസത്തിന്റേയും ആരോഗ്യത്തിന്റേയും കാര്യത്തില്‍ വലിയ സ്വാധീനമുണ്ടെന്നു തന്നെ തെളിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും എങ്കിലും ഇതിന്റെ പിന്നിലെ കാരണങ്ങള്‍ എന്തെല്ലാമാണെന്നതിനെ കുറിച്ച് തുടര്‍പഠനങ്ങളുടെ ആവശ്യമുണ്ടെന്നും ഗവേഷണസംഘം മേധാവി ഡോ. ജോണ്‍ പെറി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha