വധൂവരന്മാര്‍ക്ക് ഒബാമയുടെ വക സര്‍പ്രൈസ്

കാലിഫോര്‍ണിയയിലെ ടോറി പൈന്‍സ് ഗോള്‍ഫ് കോഴ്‌സില്‍ ഇന്നലെ ഒരു വിവാഹം നടക്കുന്നുണ്ടായിരുന്നു. സമി സ്റ്റാര്‍കെ എന്ന ഫോട്ടോഗ്രാഫര്‍ വിവാഹചടങ്ങിലെ പ്രധാന മുഹൂര്‍ത്തങ്ങളൊന്നും നഷ്ടപ്പെടാതെ പകര്‍ത്തിയെടുക്കാന്‍ ഓടി നടക്കുന്നതിനിടയില്‍, ക്യാമറയ്ക്കു മുമ്പില്‍ പെടുന്ന വിരുന്നുകാരുടെ ശ്രദ്ധ ഒന്നടങ്കം മറ്റൊരു ദിക്കിലേക്ക് ആണെന്ന് കണ്ടു.
അതെന്താണെന്നറിയാന്‍ ക്യാമറക്കുള്ളിലൂടെ തന്നെ ആ ദിക്കിലേക്കു നോക്കിയപ്പോള്‍ അതിശയം അടക്കാന്‍ കഴിഞ്ഞില്ല. ഒരു വി വി ഐ പി ആയിരുന്നു അപ്പോഴെത്തിയ അതിഥി. അവിടെയുണ്ടായിരുന്നവരെല്ലാം ഓടിയെത്തി ആ അതിഥിയെ പൊതിഞ്ഞു. ബറാക് ഒബാമയായിരുന്നു ക്ഷണിക്കാതെ എത്തിയ വിരുന്നുകാരന്‍.
ഗോള്‍ഫ് കളിയൊക്കെ കഴിഞ്ഞ് മടങ്ങിപ്പോകാനായി ഗോള്‍ഫ് മൈതാനത്തിലൂടെ നടക്കവേയാണ് അവിടൊരു കല്യാണത്തിന്റെ സ്വീകരണം നടക്കുന്നതു ഒബാമ കണ്ടത്. എന്നാല്‍ അവിടെ വരെ ചെന്ന് വധൂവരന്മാര്‍ക്ക് ആശംസ നേര്‍ന്നിട്ട് മടങ്ങാമെന്നു കരുതി.
ക്ഷണിക്കാതെ എത്തിയതാണെങ്കിലും അതോടെ വന്‍ പ്രാധാന്യം ആ അതിഥിയ്ക്കായി. അമേരിക്കന്‍ പ്രസിഡന്റിനോടൊപ്പം നിന്ന് ചിത്രമെടുത്തപ്പോള്‍ വധു അക്ഷരാര്‍ത്ഥത്തില്‍ തുള്ളിച്ചാടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha