ഏഴു വയസുകാരിക്ക് പിതാവിന്റെ സമ്മാനം ബ്ലൂ മൂണ്‍ വജ്രം

മകള്‍ക്കുവേണ്ടി കോടികള്‍ മുടക്കി വജ്രാഭരണങ്ങള്‍ വാങ്ങുന്നതിന് ഒരു മടിയുമില്ലാത്ത ഒരച്ഛന്‍. ഹോങ്കോങിലെ ജോസഫ് ലൗ എന്ന അച്ഛനാണ് മകള്‍ക്ക് കോടികള്‍ വിലയുള്ള സമ്മാനം വാങ്ങി നല്‍കുന്നത്. സോത്ത് ബി ലേലത്തില്‍ 4.85 കോടി ഡോളര്‍ നല്‍കിയാണ് കുഷ്യന്‍ ആകൃതിയിലുള്ള നീല വജ്രം ജോസഫ് ലൗ സ്വന്തമാക്കിയത്.
ഏഴുവയസുകാരിക്ക് വേണ്ടി വാങ്ങിയ ബ്ലൂ മൂണ്‍ എന്ന വജ്രം സ്വന്തമാക്കിയപ്പോള്‍ തന്നെ വജ്രത്തിന്റെ പേരുപോലും കക്ഷി മാറ്റിക്കളഞ്ഞു. ബ്‌ലൂമൂണ്‍ ഓഫ് ജോസഫൈന്‍ എന്നാണ് ജോസഫ് ലൗ എന്ന കോടീശ്വരന്‍ മകള്‍ക്കായി വാങ്ങിയ വജ്രമോതിരത്തെ വിളിക്കുന്നത്.
ലേലത്തില്‍ ലഭിക്കാവുന്ന ഏറ്റവും നല്ല വില നല്‍കിയാണ് മോതിരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 12.03 കാരറ്റ് ബ്ലൂമൂണ്‍ വജ്രം കോടീശ്വരനായ പിതാവ് സ്വന്തമാക്കിയത്. വജ്രലേലത്തിലെ റെക്കോര്‍ഡ് തുകയായാണ് ഇത് കണക്കാക്കപ്പെടുന്നത്. മകള്‍ക്കായി വജ്രം ശേഖരിക്കുന്ന പതിവ് ജോസഫ് ലൗ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല അഞ്ചു വര്‍ഷം മുന്‍പ് ഇതേ ശേഖരത്തിലുള്ള വജ്രം 4.62 കോടി ഡോളറിനാണ് ലേലത്തില്‍ സ്വന്തമാക്കിയത്.
ജനീവയിലെ ക്രിസ്റ്റീസില്‍ നടന്ന മറ്റൊരു ലേലത്തില്‍ പിങ്ക് നിറത്തിലുള്ള വജ്രം 2.85 കോടി ഡോളറിന് ജോസഫ് വാങ്ങിയിരുന്നു. ഇതിന്റെ പേര് സ്വീറ്റ് ജോസഫൈന്‍ എന്നാക്കി മാറ്റിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha