Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

ചന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലം ശിവശക്തി പോയിന്റ്: ഓഗസ്റ്റ് 23 ഇനി മുതല്‍ ദേശീയ ബഹിരാകാശ ദിനം: ശാസ്ത്രജ്ഞർക്ക് ബിഗ് സല്യൂട്ടുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

26 AUGUST 2023 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

ചന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലം ശിവശക്തി പോയിന്റ് എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തെത്തി ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ നേരിട്ട് അഭിനന്ദിച്ച ശേഷമാണ് ചന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലത്തിന് അദ്ദേഹം പേരിട്ടത്. ഓഗസ്റ്റ് 23 ഇനി മുതല്‍ ദേശീയ ബഹിരാകാശ ദിനമായിരിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി 2019 ൽ ചന്ദ്രയാന്‍ രണ്ട് ഇടിച്ചിറങ്ങിയ പ്രദേശത്തിന് തിരംഗ പോയിന്റ് എന്നറിയിപ്പെടുമെന്നും പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

'ചന്ദ്രനിൽ സ്പർശിച്ച സ്ഥലത്തിന് പേരിടാൻ പോവുകയാണ്. വിക്രം ലാൻഡർ തൊടുന്ന സ്ഥലത്തിന് ഇന്ത്യയും ഇപ്പോൾ പേര് നൽകാൻ തീരുമാനിച്ചു. ആ പോയിന്റ് ഇനി 'ശിവശക്തി പോയിന്റ്' എന്ന് അറിയപ്പെടും,'- പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാൻ -2 ന്റെ വിക്രം ലാൻഡർ ക്രാഷ് ലാൻഡർ ചെയ്ത സ്ഥലത്തിന് പേര് നൽകാനും ഇന്ത്യ തീരുമാനിച്ചു. ശരിയല്ലെന്ന് തോന്നിയതിനാൽ ആ സ്ഥലത്തിന് പേര് നൽകേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നു.

എന്നാൽ ഇന്ന്, ചന്ദ്രയാൻ -3 ദൗത്യം വിജയകരമായി ലാൻഡ് ചെയ്തപ്പോൾ. ചന്ദ്രയാൻ-2 അതിന്റെ മുദ്ര പതിപ്പിച്ച സ്ഥലത്തിന് ഒരു പേര് സമർപ്പിക്കാൻ സമയമുണ്ട്. നമുക്ക് ഇപ്പോൾ 'ഹർ ഘർ തിരംഗ' ഉള്ളതിനാലും തിരംഗ ചന്ദ്രനിൽ പോലും ഉള്ളതിനാലും ഈ പോയിന്റിന് 'തിരംഗ' എന്ന് പേരിടുന്നത് നന്നായിരിക്കും.

ചന്ദ്രന്റെ ഉപരിതലവുമായുള്ള ഇന്ത്യയുടെ സമ്പർക്കത്തിന്റെ അടയാളമാണിത്.'- പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ വെച്ചായിരുന്നു മോദിയുടെ പ്രഖ്യാപനം.

ചന്ദ്രയാന്റെ പ്രയാണം മാനവരാശിയുടെ പ്രയാണമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ശാസ്‍ത്രജ്ഞരുടെ നേട്ടത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുകയാണ്. ഇത് ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന് മുഴുവൻ അഭിമാനാർഹമാണ്.-മോദി പറഞ്ഞു. ചാന്ദ്രയാൻ-3 ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ നേരിട്ട് കാണാനാണ് മോദി ഐ.എസ്.ആർ.ഒ ആസ്ഥാനത്തെത്തിയത്. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് ചന്ദ്രയാൻ-3ന്റെ പ്രവർത്തനങ്ങൾ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു.

ചാന്ദ്രയാൻ-3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയപ്പോൾ മോദി ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലായിരുന്നു.ഇന്ത്യയിൽ തിരിച്ചെത്തിയാൽ ഉടൻ ബംഗളൂരുവിൽ പോയി ചന്ദ്രയാൻ-3 വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് ആദരം അർപ്പിക്കാൻ ഞാൻ തീരുമാനിച്ചതായും മോദി വ്യക്തമാക്കി. ഐ.എസ്.ആർ.ഒ മേധാവി എസ്. സോമനാഥും മറ്റ് ശാസ്ത്രജ്ഞരും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

ഇസ്‌റോയിലെ ശാസ്ത്രജ്ഞർ കുറിച്ചത് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രചോദനാത്മകമായ നിമിഷങ്ങളിലൊന്നാണെന്ന് ഇസ്ട്രാക്കിൽ നടത്തിയ പ്രസംഗത്തുനിൽ മോദി പറഞ്ഞു. ഈ നേട്ടത്തിന് ശേഷം, ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയുടെ കഴിവ് ലോകം മുഴുവൻ മനസ്സിലാക്കി. ഇന്ത്യക്കാർ മാത്രമല്ല, ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ലോകമെമ്പാടുമുള്ള ആളുകളെല്ലാം ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിൽ ആവേശഭരിതരാണെന്ന് മോദി പറഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങിവരുമ്പോൾ തന്നെ ബെംഗളൂരുവിൽ പോയി ശാസ്ത്രജ്ഞർ ക്ക് ആശംസകൾ അർപ്പിക്കാൻ തീരുമാനിച്ചിരുന്നുവെന്നും ഇസ്ട്രാക്കിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഗവർണർ തവർചന്ദ് ഗെലോട്ട്, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നില്ല. തന്നെ സ്വീകരിക്കാൻ വേണ്ടി പുലർച്ചെ തന്നെ എഴുന്നേറ്റ് ബുദ്ധിമുട്ടേണ്ടെന്ന് നേതാക്കളോട് പറഞ്ഞിരുന്നതായും മോദി പറഞ്ഞു. ബെംഗളൂരുവിൽ എത്തിയ കാര്യം മോദി എക്‌സിലൂടെ പങ്കുവച്ചിരുന്നു. ഇന്ത്യയുടെ അഭിമാനം ഉയർത്തിയ, ചന്ദ്രയാൻ 3ന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച വിശിഷ്ടരായ ഇസ്രോ ശാസ്ത്രജ്ഞരുമായി സംവദിക്കാൻ കാത്തിരിക്കുന്നു എന്നായിരുന്നു മോദിയുടെ പോസ്റ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (7 minutes ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (21 minutes ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (3 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (3 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (4 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (4 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (4 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (4 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (4 hours ago)

ജിസിസികളെ ആകര്‍ഷിക്കലാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക തന്ത്രത്തിന്‍റെ കാതല്‍: സീറാം സാംബശിവ റാവു: ഇടി ജിസിസി വേള്‍ഡ് സര്‍ജ് രണ്ടാം പതിപ്പ് കോവളത്ത് ആരംഭിച്ചു...  (4 hours ago)

ഇന്ത്യയിൽ 50 ഇ-ബൈക്ക് സ്റ്റോറുകൾ തുറക്കാൻ ഇബൈക്ക്‌ഗോ...  (4 hours ago)

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ; ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സർക്കാർ തെളിയിച്ചതായി വി.മുരളീധരൻ എംഎൽഎ  (4 hours ago)

Malayali Vartha Recommends