ജഗദീഷ് ഓട്ടോ ഓടിച്ച് ലോകറെക്കോര്‍ഡിലേക്ക്

ഓട്ടോയില്‍ സ്റ്റണ്ടിംഗ് പെര്‍ഫോമന്‍സ് നടത്തി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡിന്റെ അംഗീകാരം നേടിയിരിക്കുകയാണ് ചെന്നൈ സ്വദേശിയായ ജഗദീഷ്. ഏറ്റവും കൂടുതല്‍ ദൂരം രണ്ട് ചക്രത്തില്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ജഗദീഷ് ഗിന്നസ് റെക്കോര്‍ട്ടിത്. മുംബൈയിലെ ജൂഹു എയര്‍പോര്‍ട്ടില്‍ 2011 ലായിരുന്നു ഈ പ്രകടനം.
ഗിന്നസ് ബുക്കിന്റെ 2016 പതിപ്പില്‍ ജഗദീഷിന്റെ പ്രകടനങ്ങളുടെ പുതിയ ചിത്രങ്ങളുമുണ്ട്. ഓട്ടോറിക്ഷ രണ്ട് വീലില്‍ കുറഞ്ഞത് ഒരു കിലോമീറ്റര്‍ ഓടിക്കണമെന്നതായിരുന്നു ഗിന്നസ് അധികൃതരുടെ ആവശ്യം. 27കാരനായ ജഗദീഷ് പക്ഷേ 2.2 കിലോമീറ്റര്‍ ദൂരമാണ് രണ്ട് വീലില്‍ ഓട്ടോ പായിച്ചത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗമെടുത്തശേഷമാണ് ഓട്ടോയെ രണ്ട് വീലിലാക്കുന്നതെന്ന് ജഗഗീഷ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha