Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

മനുഷ്യനുണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനം:- അടുത്ത നൂറ്റാണ്ടിൽ ഏകദേശം 100 കോടി മനുഷ്യരുടെ മരണത്തിന് കാരണമാകും...

05 SEPTEMBER 2023 04:11 PM IST
മലയാളി വാര്‍ത്ത

മനുഷ്യനുണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനം അടുത്ത നൂറ്റാണ്ടിൽ ഏകദേശം 100 കോടി മനുഷ്യരുടെ മരണത്തിന് കാരണമായേക്കാമെന്ന് പഠന റിപ്പോർട്ട്. എനർജീസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം തീഷ്ണമായൊരു കാലത്തിലേക്ക് കടക്കുകയാണെന്നും പഠനത്തിൽ പറയുന്നുണ്ട്. കാർബൺ ഉദ്വമനമാണ് കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം. അതായത്, ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനം പൂര്‍ണ്ണമായും മനുഷ്യ നിര്‍മ്മിതമാണെന്ന് തന്നെ.

40 ശതമാനത്തിലധികം കാർബൺ ഉദ്‌വമനത്തിന് എണ്ണ-വാതക വ്യവസായം നേരിട്ടും അല്ലാതെയും ഉത്തരവാദികളാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, ലോകത്തിലെ ഏറ്റവും വിദൂരവും കുറഞ്ഞ വിഭവശേഷിയുള്ള സമൂഹങ്ങളിൽ ജീവിക്കുന്ന കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെയാണ് ആദ്യം ബാധിക്കുകയെന്നും ഗവേഷകർ അവകാശപ്പെടുന്നു.

വരാനിരിക്കുന്ന ഈ വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ കാർബൺ ഉദ്വമനത്തിൽ കാര്യക്ഷമവും അടിയന്തരമായി ചെയ്യേണ്ടതുമായ കാര്യങ്ങളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും പഠനം മുന്നോട്ട് വയ്ക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥ കാർബണ്‍ ഉദ്വമനം കുറയ്ക്കുന്നതിന്‍റെ തോത് വര്‍ദ്ധിപ്പിക്കാന്‍ ഗവൺമെന്‍റിന്‍റെയും കോർപ്പറേറ്റുകളുടെയും പൗരന്മാരുടെയും ഉയർന്ന തലത്തിലുള്ള നടപടികളും ഇടപെടലും പഠനം ആവശ്യപ്പെടുന്നു.

ഏകദേശം 1,000 ടൺ ഫോസിൽ കാർബൺ കത്തിച്ചാൽ ഓരോ തവണയും ഭാവിയിൽ ഒരു അകാല മരണം സംഭവിക്കുന്നതിന് കാരണമാകുന്നു. ഈ കണക്കിനെ "1,000-ടൺ നിയമം," എന്നാണ് പഠനത്തില്‍ വിശേഷിപ്പിക്കുന്നത്. "1,000 ടൺ നിയമത്തിന്‍റെ ശാസ്ത്രീയ സമവായം ഗൗരവമായി എടുക്കുകയും കണക്കുകള്‍ യോജിക്കുകയും ചെയ്താല്‍ ആഗോളതാപനം അടുത്ത നൂറ്റാണ്ടിൽ നൂറ് കോടി മനുഷ്യരുടെ മരണത്തിന് കാരണമാകും. അതെ, നമ്മള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

" പഠനത്തിന് നേതൃത്വം നല്‍കിയ കാനഡയിലെ വെസ്റ്റേൺ ഒന്‍റാറിയോ സർവകലാശാലയിലെ പ്രൊഫസറായ ജോഷ്വ പിയേഴ്സ് പറഞ്ഞു. കൂടുതല്‍ വ്യവസായികളും നയരൂപീകരണ വിദഗ്ദരും ഫോസില്‍ ഇന്ധനങ്ങള്‍‌ ഉപേക്ഷിക്കുകയാണെങ്കില്‍ ഈ കണക്കുകളില്‍ വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. “കാലാവസ്ഥാ മാതൃകകളെക്കുറിച്ചുള്ള പ്രവചനങ്ങൾ കൂടുതൽ വ്യക്തമാകുമ്പോൾ, നമ്മുടെ പ്രവർത്തനങ്ങൾ കുട്ടികൾക്കും ഭാവി തലമുറയ്ക്കും ദോഷമായി മാറും.

” പിയേഴ്സ് കൂട്ടിച്ചേര്‍ക്കുന്നു. ഹരിതഗൃഹ വാതക ഉദ്വമനം തീര്‍ക്കുന്ന ബാധ്യതകൾ ഇനിയും അവഗണിക്കാനാവില്ലെന്ന് ഗവേഷകരും പറയുന്നു. ഫോസില്‍ ഇന്ധന ഉപയോഗത്തില്‍ നിന്നും പിന്തിരിയുകയും മറ്റ് ഊര്‍ജ്ജ സാധ്യതകളെ ഉപയോഗപ്പെടുത്തുകയുമാണ് ഈ അപകടത്തിന്‍റെ വ്യാപ്തി കുറയ്ക്കാനുള്ള വഴിയെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (1 minute ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (3 minutes ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (4 minutes ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (39 minutes ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (1 hour ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (2 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (3 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (11 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (11 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (13 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (14 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (14 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (14 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (14 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (15 hours ago)

Malayali Vartha Recommends