Widgets Magazine
16
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..


ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത്..ഒരു കൂട്ടം പുരുഷന്മാര്‍ കൈകള്‍ പിന്നില്‍ കെട്ടി നിലത്ത് മുട്ടുകുത്തി നില്‍ക്കുന്നത് കാണാം...അടുത്ത ദൃശ്യങ്ങളില്‍ കാണുന്നത് മുട്ടുകുത്തി നിന്ന ഏഴ് പുരുഷന്മാരും നിലത്ത് വീഴുന്നതാണ്...


ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം...


പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്‌കൂള്‍ അധികൃതർ അറിയിച്ചു; കോട്ടയത്ത് പതിനേഴുകാരി പ്രസവിച്ചു: അമ്മയുടെ ആൺ സുഹൃത്തിന്റെ പീഡനത്തിൽ കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു...

ബഹിരാകാശത്ത് അത്ഭുതം സൃഷ്ട്ടിക്കാൻ ഇസ്രോ!!!നാസ പോലും ചെയ്യാത്തത്! ഗഗന്‍യാന്‍ ഒളിപ്പിക്കുന്ന രഹസ്യം

07 OCTOBER 2023 04:50 PM IST
മലയാളി വാര്‍ത്ത

മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന് തയ്യാറായി ഇസ്രോ. കുറേ നാളുകളായി ഇതുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങളിലാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ ഇന്‍ഫ്‌ളൈറ്റ് അബോര്‍ട്ട് ടെസ്റ്റ് ഈ മാസം നടത്തും. അടിയന്തിര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഗഗൻയാൻ പേടകത്തിന്റെ പ്രാപ്തി പരിശോധിക്കുന്നതിനാണിത്.

വിക്ഷേപണ വാഹനത്തിന്റെ എല്ലാ ഭാഗങ്ങളെല്ലാം വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയില്‍ എത്തിച്ചു. അന്തിമ കൂട്ടിച്ചേര്‍ക്കലുകള്‍ പുരോഗമിക്കുന്നുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ് ഞങ്ങളെന്ന് വിക്രം സാരാഭായ് ബഹിരാകാശ നിലയത്തിന്റെ ഡയറക്ടര്‍ എസ് ഉണ്ണികൃഷ്ണന്‍ നായര്‍ പ്രതികരിച്ചു.

ഹൈ ഡൈനാമിക് പ്രഷര്‍ ഉള്‍പ്പടെ വിവിധ സാഹചര്യങ്ങള്‍ ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ പരീക്ഷണത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗഗന്‍യാന്‍ ദൗത്യത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ക്രൂ എസ്‌കേപ് സിസ്റ്റം.

യാത്രികര്‍ക്ക് നിശ്ചിത കാലത്തേക്ക് കഴിയാനുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പേടകം തയ്യാറാക്കിയിരിക്കുന്നത്. അവരെ സുരക്ഷിതമായി ഭൂമിയിലിറക്കാനും ഇതിന് സാധിക്കും. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് -3 (എല്‍വിഎം-3) എന്ന ഇസ്രോയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ റോക്കറ്റിലാണ് ഗഗന്‍യാന്‍ പേടകം ഭ്രമണ പഥത്തില്‍ എത്തിക്കുക.

പ്രധാനമായും മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള തങ്ങളുടെ ശേഷി തെളിയിക്കുകയാണ് ആദ്യ ഗഗന്‍യാന്‍ ദൗത്യത്തിലൂടെ ഇസ്രോയുടെയും ഇന്ത്യയുടേയും ലക്ഷ്യം. ഗഗന്‍യാന്‍ ദൗത്യം വിജയം കാണുന്നതോട, സ്വന്തം ബഹിരാകാശ നിലയം, മനുഷ്യന്റെ ചാന്ദ്രയാത്ര ഉള്‍പ്പടെയുള്ള ഇസ്രോയുടെ ഭാവി ദൗത്യങ്ങള്‍ക്ക് ആക്കം കൂടും. ഗഗൻയാൻ ദൗത്യങ്ങൾക്കായി ഐഎസ്ആർഒയുടെ എറ്റവും കരുത്തുള്ള വിക്ഷേപണ വാഹനമായ എൽവിഎം 3യെ തയ്യാറാക്കുകയാണ് ഇപ്പോൾ ഇസ്രോ.

 

ചന്ദ്രയാൻ രണ്ടിനെയും മൂന്നിനെയും വഹിച്ച ഈ വമ്പൻ റോക്കറ്റിന് 640 ടൺ ഭാരം, നാൽപ്പത്തിമൂന്നര മീറ്റ‌‌‍ർ‌ ഉയരം, താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്ക് എട്ടായിരം കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ എത്തിക്കാനുള്ള കെൽപ്പും ഉണ്ട്. ഇത് വരെ ഏഴ് ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ട് എൽവിഎം 3. അങ്ങനെ ഇസ്രൊയുടെ വലിയ സ്വപ്നങ്ങളുടെ ഭാരം പേറുന്ന റോക്കറ്റ് എൽവിഎം 3 പുതിയ മിഷന് ഒരുങ്ങുകയാണ്. ഗഗൻയാൻ ദൗത്യത്തിനായി എല്ലാവിധ തയ്യാറെടുപ്പുകളും കഴിഞ്ഞിരിക്കുകയാണ് എൽവിഎം 3. ക്രയോജനിക് എഞ്ചിന്‍റെ ശേഷി കൂട്ടി, എല്ലാ സംവിധാനങ്ങളും മനുഷ്യ ദൗത്യങ്ങൾക്കായി സജ്ജമാക്കി.

മൂന്ന് ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്. ഖര ഇന്ധനമുപയോഗിക്കുന്ന രണ്ട് സ്ട്രാപ്പോണുകൾ ജ്വലിപ്പിച്ചാണ് തുടക്കം. രണ്ടാം ഘട്ടം രണ്ട് വികാസ് എഞ്ചിനുകളുടെ കരുത്തിൽ കുതിക്കുന്ന എൽ 110 ആണ്. ഗഗൻയാൻ ദൗത്യത്തിനായി വലിയ മാറ്റങ്ങളാണ് എൽവിഎം 3യിൽ വരുത്തിക്കൊണ്ടിരിക്കുന്നത്. ക്രയോജനിക് ഘട്ടത്തിന്റെ ശേഷി വർദ്ധിപ്പിക്കലും അതിന്റെ സുരക്ഷ കൂട്ടലുമാണ് അതിൽ പ്രധാനം.

 

പുതിയ സെമിക്രയോജനിക് എഞ്ചിനുകളുടെ വികസനം പൂർത്തിയായാൽ വികാസ് എഞ്ചിനുകളുടെ സ്ഥാനം അവ ഏറ്റെടുക്കും. എൽവിഎം 3യുടെ മൂന്നാംഘട്ടത്തിന്റെ കരുത്ത് സിഇ 20 ക്രയോജനിക് എഞ്ചിനാണ്. ഭാവിയിൽ യാത്രക്കാരെ വഹിക്കാൻ പോകുന്ന ക്രൂ മൊഡ്യൂളും പൂർണ സുരക്ഷ സംവിധാനങ്ങളുമായി ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിളിന്റെ ആദ്യ വിക്ഷേപണം 2024 ജനുവരിയിൽ നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ അനന്തുവിന്റെ മരണമൊഴി പുറത്ത്  (4 hours ago)

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്  (4 hours ago)

ബിഹാറില്‍ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി  (5 hours ago)

അമൃത എക്‌സ്പ്രസ് നാളെ മുതല്‍ രാമേശ്വരം വരെ നീട്ടി  (5 hours ago)

'പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷന്‍'; വിവാദ പരാമര്‍ശം ആരോപിച്ച് നടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി  (5 hours ago)

പേരാമ്പ്രയില്‍ നടന്ന സി.പി.എം യു.ഡി.എഫ് സംഘര്‍ഷം:ഷാഫി പറമ്പില്‍ എം.പിക്കെതിരെ ആഞ്ഞടിച്ച് ഇ.പി. ജയരാജന്‍  (6 hours ago)

പത്ത് മാസത്തിനിടെ കെ എസ് ആര്‍ ടി സിക്ക് രണ്ടരക്കോടി രൂപ ലാഭമെന്ന് ഗണേഷ്  (7 hours ago)

ഇന്നത്തെ നിരക്ക്  (7 hours ago)

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം ആരംഭിക്കും  (7 hours ago)

വിഷന്‍ 2031: ശിശുസംരക്ഷണ മേഖലയ്ക്കുള്ള ദര്‍ശനരേഖ; വനിത ശിശുവികസന വകുപ്പിന്റെ സെമിനാര്‍ വ്യാഴാഴ്ച തിരൂരില്‍  (8 hours ago)

HAMAS ഹമാസിന്റെ ദൃശ്യങ്ങള്‍ പുറത്ത്;  (8 hours ago)

ഷൂട്ടിംഗിനിടെ മരണത്തെ മുഖാമുഖം കണ്ടതിനെക്കുറിച്ച് രജീഷ വിജയന്‍  (8 hours ago)

കഥകളിച്ചെണ്ടയിലെ ഇതിഹാസപുരുഷനെ അനുസ്മരിച്ച് കലാശ്രേഷ്ടർ - ഗുരുശ്രേഷ്ഠരെ കലാസാഗർ ആദരിച്ചു...  (9 hours ago)

ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം...  (9 hours ago)

നേതാക്കളെ ഒരുമിച്ച് തീർക്കാൻ CPM ന്റെ അടവ്.! ഗുണ്ടകൾ ഇറങ്ങി പേരമ്പ്രയിലെത്തിയ അതേ ടീം നെഞ്ച് വിരിച്ച് യൂത്ത് ...!  (9 hours ago)

Malayali Vartha Recommends