തായ്‌ലന്റില്‍ മീന്‍ മഴപെയ്തു

തീമഴ, ഐസ് മഴ എന്നിങ്ങനെയെല്ലാം കേട്ടിട്ടുണ്ട്. പക്ഷേ മത്സ്യമഴ എന്ന് കേട്ടിട്ടുണ്ടോ? തായ്‌ലന്റില്‍ ഏപ്രില്‍ 13 നായിരുന്നു പ്രകൃതിയുടെ ഈ വിസ്മയം നടന്നത്. മണ്‍സൂണിനൊപ്പം പെയ്തത് മീന്‍. കടല്‍ത്തീരത്തും തെരുവിലും എല്ലായിടത്തും മീന്‍ മഴപെയ്തു. അതേസമയം ഈ പ്രതിഭാസത്തിന് ഇതുവരെ വിശദീകരണം നല്‍കാന്‍ തായ്‌ലന്റ് ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല.
നഗരത്തിലും കടല്‍ തീരത്തും നൂറു കണക്കിന് ആള്‍ക്കാര്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു വിസ്മയം സംഭവിച്ചത്. ചിലരെല്ലാം മത്സ്യശേഖരണം നടത്തിയപ്പോള്‍ മറ്റു അവയെ രക്ഷിക്കാന്‍ ശ്രമം നടത്തുന്നുണ്ടായിരുന്നു. നേരത്തേ ഇത്തരം പ്രതിഭാസം ശ്രീലങ്കയിലും മറ്റും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും തായ്‌ലന്റ് ഇക്കാര്യത്തില്‍ വിസ്മയിക്കുന്നത് ഇതാദ്യമാണ്.
സാധാരണഗതിയില്‍ മെയ് ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെ പല തവണയായിട്ടാണ് തായ്‌ലന്റില്‍ മഴ സീസണ്‍. ഈ കാലയളവില്‍ മേഖലയില്‍ നിന്നും മേഖലയായി തായ്‌ലന്റിന്റെ പല സ്ഥലങ്ങളിലാണ് മഴ പെയ്യുന്നത്. തായ്‌ലന്റിലെ മത്സ്യബന്ധന കേന്ദ്രമായ ഖാവോ സോക്ക് നാഷണല്‍ പാര്‍ക്കില്‍ മൂന്ന് വലിയ നദികളും നാല് അരുവികളുമുണ്ട്. ഇവയെല്ലാം ചാവോ ലാന്‍ തടാകവുമായി ബന്ധപ്പെട്ടാണ് നില കൊള്ളുന്നത്. മുമ്പ് ശ്രീലങ്കയിലും ഈ പ്രതിഭാസം ഉണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha